കുളത്തുമണ്ണില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് പുനരാരംഭിക്കണം ; നാട്ടുകാർ രംഗത്ത്

For full experience, Download our mobile application:
Get it on Google Play

കോന്നി : കുളത്തുമണ്ണില്‍ കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസ് പുനരാരംഭിക്കാത്തത് ജനങ്ങളെ വലയ്ക്കുന്നു. രണ്ട് വര്‍ഷത്തിലേറെയായി സര്‍വ്വീസ് നിര്‍ത്തിയിട്ട്. രാവിലെ എട്ട് മണിക്ക് പത്തനംതിട്ടയില്‍ നിന്ന് കുളത്തുമണ്ണില്‍ എത്തിയിരുന്ന ബസ് പത്തനംതിട്ട, കോട്ടയം റൂട്ടിലായിരുന്നു സര്‍വ്വീസ് നടത്തിയിരുന്നത്. വൈകീട്ട് അഞ്ചരയ്ക്ക് കുളത്തുമണ്ണില്‍ എത്തിയിരുന്ന ബസ് വീണ്ടും തിരികെ സര്‍വ്വീസ് നടത്തിയിരുന്നു. കുളത്തുമണ്ണിലെ സാധാരണക്കാരായ ആളുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ പ്രയോജനപ്രദമായിരുന്നു ഈ ബസ് സര്‍വ്വീസ്.

ബസ് നിര്‍ത്തലാക്കിയതോടെ കുളത്തുമണ്ണില്‍ എത്തിച്ചേരേണ്ടവര്‍ മുറിഞ്ഞകല്ലില്‍ ഓട്ടോറിക്ഷയെയും മറ്റും ആശ്രയിച്ച് വേണം വീടുകളില്‍ എത്തിച്ചേരാന്‍. രത്നഗിരി, കുളത്തുമണ്‍ പ്രദേശത്തുള്ള നിരവധി ആളുകള്‍ പത്തനംതിട്ട ഭാഗത്തേക്കും പുനലൂര്‍ ഭാഗത്തേക്കും വിവിധ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി ആളുകള്‍ പലപ്പോഴും കാല്‍നടയായി കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടി വരുന്നതും പതിവാണ്. യാത്രയുടെ ഭാഗമായി ഓട്ടോ ടാക്സി ഇനത്തില്‍ നല്ലൊരു തുക തന്നെ വിദ്യാര്‍ത്ഥികള്‍ക്കടക്കം നഷ്ടപെടുന്നുണ്ട്. ബസ് സര്‍വ്വീസ് പുനരാരംഭിക്കാത്തതില്‍ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാര്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’വിലക്ക് കൊണ്ട് ചോദ്യപേപ്പർ ചോർച്ച നിൽക്കില്ല’; ഇന്ത്യയിലെ ടെലഗ്രാം നിയന്ത്രണത്തിനെതിരെ ആഞ്ഞടിച്ച് പാവൽ ദുറോവ്

0
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക ടെലഗ്രാം വിലക്കിനെതിരെ ആപ്പിന്റെ സ്ഥാപകന്‍ പാവല്‍...

പിഎം ശ്രീയിൽ മുഖ്യമന്ത്രി കളവ് പറയുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: പിഎം ശ്രീയിൽ മുഖ്യമന്ത്രി കളവ് പറയുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി...

ഫ്‌ളൈഓവറിലെ ആ കാഴ്ച കണ്ടു നെഞ്ചിടിപ്പോടെ ജനങ്ങൾ; യുവാവിനെ മരണക്കയത്തിൽ നിന്നും വലിച്ചുകയറ്റി പോലീസ്!

0
ന്യൂഡല്‍ഹി : മഹിപാല്‍പൂര്‍ ഫ്‌ളൈഓവറില്‍ ആത്മഹത്യചെയ്യാന്‍ ശ്രമിച്ചയാളെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി...

ഓപ്പറേഷൻ സിന്ദൂർ 2.0 ; പാകിസ്‌ഥാനെതിരെ സൈനിക നീക്കം സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച...

0
ന്യൂഡൽഹി : ഇന്ത്യ പാകിസ്ഥാനെതിരെ വീണ്ടും സൈനിക നടപടി ഒരുക്കുന്നുവെന്ന തരത്തിൽ...