മലനിരകളെ നീലപ്പട്ട്‌ അണിയിച്ചുകൊണ്ട് വീണ്ടുമൊരു നീലക്കുറിഞ്ഞി വസന്തത്തിന്റെ ശോഭയിലാണ്‌ ഹൈറേഞ്ച്‌

For full experience, Download our mobile application:
Get it on Google Play

രാജകുമാരി: ഇടുക്കി ജില്ലയിലെ പശ്‌ചിമഘട്ട മലനിരകളെ നീലപ്പട്ട്‌ അണിയിച്ചുകൊണ്ട്  വീണ്ടുമൊരു നീലക്കുറിഞ്ഞി വസന്തത്തിന്റെ ശോഭയിലാണ്‌ ഹൈറേഞ്ച്‌. ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിലെ കള്ളിപ്പാറ മലനിരകളിലാണ്‌ കണ്ണിനു വിരുന്നായി നീലക്കുറിഞ്ഞി പൂവിട്ടത്‌. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന മലനിരകളിലാണ്‌ വ്യാപകമായി കുറിഞ്ഞി പൂത്തിരിക്കുന്നത്‌.

ശാന്തന്‍പാറയില്‍ നിന്നും മൂന്നാര്‍-തേക്കടി സംസ്‌ഥാന പാതയിലൂടെ ആറ്‌ കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കള്ളിപ്പാറ എന്ന കൊച്ചുഗ്രാമത്തില്‍ എത്തിച്ചേരാം. ഇവിടെ നിന്നും ഒന്നര കിലോമീറ്റര്‍ മലകയറിയാല്‍ നീലവസന്തത്തിന്റെ മായാജാലം കണ്‍മുന്നില്‍ വിടരും. ഒപ്പം അതിര്‍ത്തി മലനിരകളുടെയും ചതുരംഗപ്പാറ കാറ്റാടിപ്പാറയുടെയും കാഴ്‌ചയും.

2020 -ല്‍ ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിന്റെ തോണ്ടിമലയിലും വ്യാപകമായി നീലക്കുറിഞ്ഞികള്‍ പൂത്തിരുന്നു. ആരാലും അറിയപ്പെടാതെ അഞ്ച്‌ ഏക്കറിലധികം വ്യാപിച്ചു കിടക്കുന്ന മനോഹര ദൃശ്യം സഞ്ചാരികളെ കാത്തിരിക്കുകയാണ്‌. ഒന്നരകിലോമീറ്ററോളം കാനന പാതയിലൂടെയും പുല്‍മേടുകളിലൂടെയും സഞ്ചരിച്ചാല്‍ നീലവസന്തം നുകരാം. കള്ളിപ്പാറയില്‍ നിന്നും ഓഫ്‌ റോഡ്‌ ജീപ്പ്‌ സഫാരിയും ലഭ്യമാണ്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനം...

0
ഡൽഹി: വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക...

ആർഎസ്എസ് -നെതിരെ ഉപരോധം ഏർപ്പെടുത്തണം ; ശുപാർശയുമായി യു.എസ്.സി.ഐ.ആർ.എഫ്

0
വാഷിങ്ടൺ : ആർഎസ്എസിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ...

കോഴിക്കോട് കൊടുവള്ളിയിൽ മോഷണ ശ്രമം ആരോപിച്ച് പന്ത്രണ്ടുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; ഇടപെട്ട് ചൈൽഡ്...

0
കോഴിക്കോട് : കൊടുവള്ളിയിൽ മോഷണ ശ്രമം ആരോപിച്ച് പന്ത്രണ്ടുവയസുകാരനെ ക്രൂരമായി...

വീട്ടുജോലിക്കാരനും ബന്ധുക്കൾക്കും പണം നൽകി മരുമകളെ കൊലപ്പെടുത്തി അമ്മായിയമ്മ

0
ഗാട്ട്കോപ്പർ: വീട്ടുജോലിക്കാരനും ബന്ധുക്കൾക്കും പണം നൽകി ഇഷ്ടമില്ലാതിരുന്ന മരുമകളെ കൊലപ്പെടുത്തി അമ്മായിയമ്മ....