വീട്ടമ്മയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

For full experience, Download our mobile application:
Get it on Google Play

കോന്നി: അസഹ്യമായ വേദന സഹിച്ച് കാലിലേറ്റ വൃണവുമായി വീടിനുള്ളിൽ തനിയെ താമസിച്ചു വന്ന സ്ത്രിയ്ക്ക് തുണയായി അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ എത്തി. നീലിപിലാവ് സ്വദേശി ചിറയിൽ വീട്ടിൽ രാജമ്മ (60)യ്ക്ക് ആണ് എംഎൽഎ യുടെ ഇടപെടലിനെ തുടർന്ന് ചികിൽസയും സാന്ത്വനവും ലഭിച്ചത്.

കടുത്ത പ്രമേഹരോഗത്തെ തുടർന്ന് ഇടതു കാൽ പൊത്തയിൽ വൃണമായ രാജമ്മ കാര്യമായ ചികിൽസ തേടാതെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു. സമീപവാസികൾ പല തവണ നിർബ്ബന്ധിച്ചിട്ടും ഇവർ ചികിൽസയ്ക്ക് തയ്യാറായില്ല. അടുത്തിടയായി വീടിനു പുറത്തേക്ക് ഇവരെ കാണായി.  തിരക്കി ചെന്ന സമീപവാസികൾ ആണ് പൊട്ടിയൊലിച്ച വൃണവുമായി ഇവരെ വീട്ടിനുള്ളിൽ കണ്ടത്. നീലിപിലാവു വഴി കോന്നിയിലെ ഓഫീസിലേക്കു പോയ എംഎൽഎ യുടെ വാഹനം കൈ കാണിച്ച് നിർത്തിച്ചതിനു ശേഷം നാട്ടുകാരായ ഒരു പറ്റം സ്ത്രീകളാണ് ഈ വിവരം ജനീഷ് കുമാറിനോട് പറഞ്ഞത്. ഇതേ തുടർന്ന് എംഎൽഎ കിടങ്ങന്നൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കരുണാലയം എന്ന ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെട്ട് രാജമ്മയെ അവിടെ എത്തിക്കുകയായിരുന്നു. ട്രസ്റ്റ് പ്രവർത്തകർ കോഴഞ്ചേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് രാജമ്മയ്ക്ക് ആവശ്യമായ ചികിൽസ നൽകിയ ശേഷം തിരികെ കരുണാലയത്തിൽ എത്തിച്ച് സംരക്ഷിച്ചു വരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അജിത് ഡോവൽ ചൈനയിൽ ; അതിർത്തിത്തർക്കത്തിൽ നിർണായക ചർച്ച ഇന്ന് നടക്കും

0
ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തിത്തർക്കം ചർച്ചചെയ്യുന്നതിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...

മയ്യനാട്ടിൽ കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി മർദ്ദിച്ച സംഭവം : പ്രതി ദിവസങ്ങൾ കഴിഞ്ഞിട്ടും...

0
കൊല്ലം: കൊല്ലം മയ്യനാട് ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.എസ്.ഇ.ബി (KSEB) ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി...

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...