തലവടി : കുവൈറ്റ് അബ്ബാസിയ സൈഫ് പാർപ്പിട സമുച്ചയത്തിലുണ്ടായ അഗ്നി ബാധയിൽ മരണപ്പെട്ട കുട്ടനാട് തലവടി ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ നീരേറ്റുപുറം മുളയ്ക്കൽ വീട്ടിൽ മാത്യു വർഗ്ഗീസ് (ജിജോ-42), ഭാര്യ ലിനി (37), ഒൻപതാം ക്ലാസ് വിദ്യർഥിനിയായ മൂത്ത മകൾ ഐറിൻ (14), അഞ്ചാം ക്ലാസ് വിദ്യർഥിയായ ഇളയ മകൻ ഐസക്ക് (11) എന്നിവരുടെ മൃതദേഹങ്ങൾ (നാളെ) തിങ്കളാഴ്ച രാവിലെ എട്ടു മണിയോടുകൂടി കൊച്ചി ഇൻറർനാഷണൽ എയർപോർട്ടിൽ എത്തിച്ചേരും. തുടർന്ന് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി തിരുവല്ല മെഡിക്കൽ മിഷൻ മോർച്ചറിയിലേക്ക് മാറ്റും. ബുധനാഴ്ച വൈകുന്നേരം പൊതുദർശനത്തിനും സംസ്കാര ശുശ്രൂഷകൾക്കുമായി മൃതദേഹങ്ങൾ നീരേറ്റുപുറത്ത് വസതിയിലേക്ക് കൊണ്ടു വരുന്നതും വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടിലെ സംസ്കാര ശുശ്രൂഷകൾക്ക് ശേഷം സംസ്കാര ചടങ്ങുകൾ തലവടി പടിഞ്ഞാറേക്കര മാർത്തോമ്മാ പള്ളിയിൽ നടക്കും.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.