തിരുവനന്തപുരം :നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് കൊല്ലം ആയൂരിലെ മാര്‍ത്തോമാ കോളേജിന്‍ വന്‍ സംഘര്‍ഷം.വിവിധ വിദ്യാര്‍ത്ഥി സംഘടനകളാണ് പ്രതിഷേധവുമായെത്തിയത്. കോളേജിന് ഉള്ളിലേക്ക് തള്ളിക്കയറിയ പ്രതിഷേധക്കാര്‍ കോളേജിലെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു.
ബാരിക്കേഡ് തകര്‍ത്ത് കോളേജില്‍ പ്രവേശിച്ച പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. കെഎസ്. ഡിവൈഎഫ്‌ഐ, എബിവിപി, എസ്‌എഫ്‌ഐ പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്. സംഘര്‍ത്തെ തുടര്‍ന്ന് പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിവീശി. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
രാവിലെ മുതല്‍ കോളേജ് പരിസരത്ത് പ്രതിഷേധം നിലനില്‍ക്കുന്നുണ്ടായിരുന്നു. സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് കോളേജ് അധികൃതര്‍ വിശദീകരിക്കുന്നത്.