നീറ്റ് ചോദ്യപേപ്പർ ചോർച്ച ; അന്വേഷണം ഊർജിതമാക്കി സിബിഐ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. ഇന്നലെ അറസ്റ്റിലായ മുഖ്യസൂത്രധാരൻ പ്രൊഫസർ പി.വി കുൽകർണിയെ ഇന്ന് അന്വേഷണസംഘം ചോദ്യം ചെയ്യും. കേസിൽ വിവിധ ഇടങ്ങളിൽ നിന്നായി ഏഴ് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. എൻടിഎയ്ക്ക് വേണ്ടി പരീക്ഷാ പ്രക്രിയയുടെ ഭാഗമായ മുഖ്യസൂത്രധാരനെ അറസ്റ്റ് ചെയ്തതോടെ അന്വേഷണത്തിൽ പുതിയ വഴിത്തിരിവായി. പരീക്ഷ പേപ്പർ തയാറാക്കിയ രസതന്ത്രം പ്രൊഫസർ പി.വി കുൽകർണിയാണ് അറസ്റ്റിലായത്. ഏപ്രിൽ അവസാനവാരം വിദ്യാർഥികളെ വിളിച്ചു കൂട്ടി കുൽകർണി പ്രത്യേക ക്ലാസുകൾ നടത്തി എന്നാണ് സിബിഐ കണ്ടെത്തൽ.

സ്വന്തം വസതിയിൽ വച്ചാണ് ക്ലാസ് എടുത്തത്. കുൽകർണിയുടെ സഹായി മനീഷ വാഗ്മറുടെ സഹായത്തോടെയായിരുന്നു പരിശീലന ക്ലാസ് നൽകിയത്. ക്ലാസ്സിൽ പരീക്ഷ ചോദ്യങ്ങൾ വിദ്യാർഥികൾക്ക് ഇരുവരും ചോർത്തി നൽകിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ഇയാളിൽ നിന്ന് മൊബൈൽ ഫോൺ ലാപ്ടോപ്പ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡ്രൈവർക്ക് അപസ്മാരം ; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു ; ട്രെയിൻ ഗതാഗതം...

0
ഒഞ്ചിയം : റെയിൽവേ ട്രാക്കിൽ ടിപ്പർ ലോറി മറിഞ്ഞു ട്രെയിൻ ഗതാഗതം...

കോൺ​ഗ്രസ് പ്രവർത്തകരുടെ തമ്മിൽത്തല്ല് : രമ്യ ഹരിദാസിന്റെ പരാതിയിൽ 7 കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

0
തിരുവനന്തപുരം: ചിറയിൻ കീഴിൽ കോൺ​ഗ്രസ് പ്രവർ‌ത്തകരുടെ തമ്മിൽത്തല്ലുമായി ബന്ധപ്പെട്ട സംഭവത്തിൽ രമ്യഹരിദാസ്...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് : ഇ.ഡി. കണ്ടുകെട്ടിയ 128 കോടിയുടെ വസ്തുക്കൾ ലേലം ചെയ്യാൻ...

0
തൃശ്ശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഇ.ഡി. കണ്ടുകെട്ടിയ സ്വത്തുക്കളിന്മേലുള്ള...

അങ്കമാലിയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർ മരിച്ചു

0
അങ്കമാലി: ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർ മരിച്ചു. അസം ദക്ഷിൺ ബെൽഗുരി...