നീറ്റ് ചോദ്യപേപ്പർ ചോർച്ച ; രണ്ടു പേർ റിമാൻഡിൽ

For full experience, Download our mobile application:
Get it on Google Play

പാറ്റ്ന: നീറ്റ്-യു.ജി പരീക്ഷ ചോദ്യപേപ്പർ ചോർച്ച കേസിൽ രണ്ടു പേരെ പാറ്റ്ന സി.ബി.ഐ പ്രത്യേക കോടതി റിമാൻഡ് ചെയ്തു. ചിന്തു എന്ന ബൽദേവ് കുമാർ, മുകേഷ് കുമാർ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. കേസ് അന്വേഷിക്കുന്ന സി.ബി.ഐ ആവശ്യപ്രകാരമാണ് നടപടി. പ്രതികൾക്കെതിരായ എഫ്.ഐ.ആർ സി.ബി.ഐ കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രതികളെ ബിഹാർ പോലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എഫ്.ഐ.ആർ പ്രകാരം കേസിൽ എട്ടു പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്. സഞ്ജീവ് മുഖിയ, സിക്കന്ദർ യാദവേന്ദു, അമിത് ആനന്ദ്, ആയുഷ് രാജ്, നിതീഷ് കുമാർ, രാഖി, അഖിലേഷ്, ബിട്ടു എന്നിവരാണ് പ്രതികൾ. നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബിഹാർ, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലായി ആറ് വ്യത്യസ്ത കേസുകളാണ് സി.ബി.ഐ അന്വേഷിക്കുന്നത്. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

മേയ് അഞ്ചിന് 24 ലക്ഷം വിദ്യാർഥികൾ എഴുതിയ അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയുടെ (നീറ്റ്-യു.ജി) ചോദ്യപേപ്പറാണ് ചോർന്നത്. ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോർട്ട് ബിഹാർ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കേന്ദ്ര സർക്കാറിന് സമർപ്പിച്ചിരുന്നു. ഏറെ പ്രതിഷേധങ്ങൾക്കൊടുവിലാണ് ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐക്ക് വിടാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചത്. പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് 30ലധികം പൊതുതാൽപര്യ ഹര്‍ജികൾ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉദയനിധി കസ്റ്റഡിയിൽ ; നടി തൃഷക്കെതിരായ വിവാദ​ പരാമർശത്തിലെ കേസിൽ നടപടി

0
ചെന്നൈ: തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി...

മഴക്കെടുതി : തകരാറിലായ വൈദ്യുത ബന്ധം വേഗത്തിൽ പുനസ്ഥാപിക്കാൻ നിർ​ദേശം നൽകി മന്ത്രി സണ്ണി...

0
ആറന്മുള : കനത്ത മഴയിൽ കെഎസ്ഇബിയ്ക്ക് 25 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന്...

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...