ഡൽഹിയിലെ സംഘം വിഹാറിൽ ക്ഷേത്ര പരിസരത്ത് പശുമാംസം കണ്ടെത്തി – കൊലവിളിയുമായി പ്രാദേശിക ബി.ജെ.പി നേതാവ്‌ – വീടുകൾ ഉപേക്ഷിച്ച് ജനങ്ങൾ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഡൽഹിയിലെ സംഘം വിഹാറിൽ ക്ഷേത്ര പരിസരത്ത് പശു മാംസം കണ്ടെന്ന ആരോപണത്തിന് പിന്നാലെ ജീവൻ ഭയന്ന് വീട് ഉപേക്ഷിച്ച് പ്രദേശവാസികൾ. പശുമാംസം കണ്ടെത്തിയതിന് പിന്നാലെ പ്രദേശത്ത് വിവിധ ഹിന്ദുത്വ ​സംഘടനകൾ പ്രതിഷേധം നടത്തുകയും പ്രകോപനപരമായ മുദ്രാവാക്യങ്ങളും പ്രസം​ഗങ്ങളും നടത്തി. ഇതിന് പിന്നാലെയാണ് സംഭവം. ഹിന്ദുത്വവാ​ദികളുടെ കൊലവിളി പ്രസം​ഗങ്ങളുടെ ദൃശ്യങ്ങൾ കണ്ടതോടെ ജീവൻ രക്ഷിക്കാൻ കുടുംബത്തോടൊപ്പം നാട് വിടാൻ തീരുമാനിച്ചുവെന്നും ചുറ്റുമുള്ള വീടുകളിൽ നിന്നും ആളുകൾ പോയിരുന്നുവെന്നും പ്രദേശവാസിയായ ഷാൻ മുഹമ്മദ് പറഞ്ഞു. സ്ഥിതി​ഗതികൾ ഭേദപ്പെട്ടാൽ സംഘം വിഹാറിലേക്ക് തിരിച്ചുപോകാനാണ് ആഗ്രഹമെന്നും ഷാൻ പറയുന്നു. നിലവിൽ 12ഓളം കുടുംബങ്ങൾ പ്രദേശം വിട്ടതായാണ് സൂചന. സംഭവത്തിന് പിന്നാലെ തങ്ങൾ ഭയത്തിലാണെന്നും വിഷയത്തിൽ പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രദേശവാസികൾ പറഞ്ഞു.

സംഭവത്തിൽ പോലീസ് വിശദീകരണം നടത്തിയിട്ടില്ല. വിഷയത്തിൽ അന്വേഷണം നടത്തുകയാണെന്നും മറ്റൊന്നും പുറത്തുപറയാൻ അനുവാദമില്ലെന്നുമായിരുന്നുവെന്നും സംഘം വിഹാർ സ്റ്റേഷൻ ഹൈസ് ഓഫീസർ സരോജ് തിവാരിയുടെ പ്രതികരണം. ക്ഷേത്രപരിസരത്ത് നിന്നും പശുമാംസം കണ്ടെത്തിയതിന് പിന്നാലെ ഭീഷണിയുമായി ഹിന്ദുത്വവാദികൾ രം​ഗത്തെത്തിയിരുന്നു. കൊലവിളിയുമായി പ്രാദേശിക ബി.ജെ.പി നേതാവും രം​ഗത്തെത്തിയിരുന്നു. 48 മണിക്കൂറിനകം നടപടിയില്ലെങ്കിൽ പ്രദേശത്തെ മുഴുവൻ മുസ്‍ലിംകളെയും കൊല്ലുമെന്നാണ് ഭീഷണി. ഭയന്ന മുസ്‍ലിംകൾ പോലീസിൽ പരാതി നൽകിയതായാണ് വിവരം. ആൾക്കൂട്ടത്തിനു നടുവിലിരുന്ന് പ്രാദേശിക ബി.ജെ.പി നേതാവ് പോലീസിനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുണി ഉണങ്ങാനിടുന്നതിനിടെ അഴയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ സ്ത്രീയും മരിച്ചു

0
പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു സ്ത്രീയും...

‘ഒരു രാഷ്ട്രീയ പാർട്ടിയുമായും സഖ്യമില്ലെന്ന്’ പ്രശാന്ത് കിഷോർ

0
പട്‌ന: ബാങ്കിപ്പൂർ ഉപതിരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ മറ്റ് രാഷ്ട്രീയ...

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട് : പിഎസ്‌സിക്ക് വിവരാവകാശ കമ്മീഷന്റെ നോട്ടീസ്

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകത്തതിൽ...

ബലാത്സംഗത്തിനിരയായ മുപ്പതുകാരിയെ നാട്ടുകൂട്ടം ചേർന്ന് അപമാനിച്ചു

0
പട്ന: ബലാത്സംഗത്തിന് ഇരയായ യുവതിയെ പരസ്യമായി അപമാനിച്ച് നാട്ടുകൂട്ടം. ബീഹാറിലെ...