അങ്ങാടിക്കൽ : അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ പാണൂർ മുരുപ്പേൽ പ്രദേശത്തോട് കൊടുമൺ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി നികഞ്ഞ അനാസ്ഥ കാണിക്കുന്നുവെന്ന ആരോപണം ശക്തം. കഴിഞ്ഞ ദിവസം ഭാരം കയറ്റി വന്ന വാഹനം റോഡിന്റെ ശോച്യാവസ്ഥ മൂലം അപകടപെട്ടിട്ടും പഞ്ചായത്ത് ഭരണ സമിതി തികഞ്ഞ നിസംഗതയാണ് കാണിക്കുന്നതെന്ന് കോൺഗ്രസ് അങ്ങാടിക്കൽ മേഖലാ പ്രവർത്തകയോഗം ആരോപിച്ചു. അടിയന്തിരമായും പ്രശ്നം പരിഹരിക്കാത്ത പക്ഷം പഞ്ചായത്ത് ഓഫീസ് ഉപരോധം അടക്കമുള്ള സമര പരിപാടികൾ നടത്തുമെന്നും എസ്സ്. കരുണാകരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തില്‍ തീരുമാനിച്ചു. കോൺഗ്രസ് പന്തളം ബ്ളോക്ക് പ്രസിഡന്റ് സഖറിയാ വർഗീസ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.റ്റി.യു.സി സംസ്ഥാന സമിതി അംഗം അങ്ങാടിക്കൽ വിജയകുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനിൽ കൊച്ചു മൂഴിക്കൽ, ജോസ് പാണൂർ, വിൽസൺ മാത്യൂ, ജോൺ മേരി, തോമസ് ജി, മണി.കെ തുടങ്ങിയവർ സംസാരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























