തിരുവല്ല : യാത്രാ ദുരിതത്തിൽ പാലിയക്കര പള്ളി – കാട്ടൂക്കര റോഡ്. റോഡിലെ കുഴികൾ കാരണം യാത്രാ ചെയ്യാൻ സാധിക്കാതെയായി. മഴത്ത് ചെളിവെള്ളവും വേനൽ കനത്താൽ പൊടിശല്യവുമാണ്. ഒരു കുഴിയിൽ നിന്നു മറ്റൊരു കുഴിയിലേക്ക് ചാടി വേണം വാഹനങ്ങളിൽ യാത്ര ചെയ്യാൻ. ഇത് കാരണം കാൽനടയാത്രക്കാരും ഇരുചക്രവാഹനത്തിൽ പോകുന്നവരും ബുദ്ധിമുട്ടിലായി. രണ്ട് കിലോ മീറ്റർ ദൂരം വരുന്ന റോഡ് നഗരസഭ പരിധിയിലുളളതാണ്. റോഡിൻ്റെ അറ്റകുറ്റ പണികൾ പൂർത്തികരിക്കാൻ രണ്ട് വർഷം മുൻപ് ടെൻഡർ വിളിച്ചിരുന്നെങ്കിലും ഫണ്ട് തുക തികയില്ലന്നും മറ്റ് സാങ്കേതിക കാരണങ്ങളും പറഞ്ഞ് കരാറുകാർ പിൻമാറി.
വാഹനങ്ങൾ കടന്നു പോകുമ്പോൾ കുഴിയിൽ വീണ് വെള്ളം തെറിച്ച് യാത്രക്കാരുടെ വസ്ത്രത്തിൽ വിഴുന്നതായും ആരോപണം ഉണ്ട്. റോഡിലെ വെള്ളക്കെട്ട് മാറണമെങ്കിൽ റോഡ് ഉയർത്തി ടാർ ചെയ്യണം. നഗരസഭ പരിധിയിലുള്ള റോഡ് ആയതിനാൽ നഗരസഭയാണ് റോഡിൻ്റെ അറ്റകുറ്റ പണി ചെയ്യേണ്ടത്. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ ഗതാഗത തിരക്ക് വർദ്ധിക്കുമ്പോൾ തിരക്കില്ലാതെ എളുപ്പ മാർഗം സാൽവേഷൻ ആർമി വഴി ടൗണിലെത്താം. ഗ്യാസ് ഗോഡൗൺ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഈ റോഡിൻ്റെ വശത്താണ് പ്രവർത്തിക്കുന്നത്. എന്നാൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഉന്നത നിലവാരത്തിൽ പണിതാലെ റോഡിൻ്റെ തകരാറ് മാറുകയുള്ളുവെന്ന് അധികൃതർ പറഞ്ഞു. അതേ സമയം റോഡ് തകർന്നതോടെ വലിയ ബുദ്ധിമുട്ട് നേരിടുന്നതായി പ്രദേശവാസികൾ പറഞ്ഞു. ഒരു അത്യാഹിതം സംഭവിച്ചാൽ വാഹനം വിളിച്ചാൽ പോലും വരാത്ത അവസ്ഥയിലായി. കുട്ടികൾ ഉൾപ്പെടെ നിരവധി പേർ ഈ റോഡിനെ ആശ്രയിച്ചാണ് യാത്ര ചെയ്യുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























