നെഹ്റു ട്രോഫി വള്ളംകളി; ഓഗസ്റ്റ് 30ന് ആലപ്പുഴയിൽ വിവിധ താലൂക്കുകളിൽ അവധി

For full experience, Download our mobile application:
Get it on Google Play

തിരുനന്തപുരം: നെഹ്റു ട്രോഫി വള്ളംകളി പ്രമാണിച്ച് ഓഗസ്റ്റ് 30ന് ആലപ്പുഴയിൽ വിവിധ താലൂക്കുകളിൽ അവധി പ്രഖ്യാപിച്ചു. ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍, മാവേലിക്കര എന്നീ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. ആഗസ്റ്റ് 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്‌റുട്രോഫി വള്ളംകളിക്കു മുന്നോടിയായി നഗരസഭയുടെ നേതൃത്വത്തിലുള്ള സാംസ്‌കാരികോത്സവവും കലാസന്ധ്യയും പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ആലപ്പുഴയിലെ ജനതയുടെ വൈകാരികതയോട് ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ജലോത്സവമാണ് നെഹ്റു ട്രോഫി വള്ളംകളിയെന്ന് സംസ്കാരിക ഘോഷയാത്രക്കൊടുവിൽ നാൽപ്പാലത്തിന് സമീപം നടന്ന പരിപാടിയിൽ എം.എൽ.എ പറഞ്ഞു. ഈ ആഘോഷത്തിന്റെ ഖ്യാതിക്കൊപ്പം ആലപ്പുഴ നഗരത്തെയും ലോകപ്രശസ്തമാക്കുവാൻ നിരവധി വികസന പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും മാർച്ച് 31നകം നഗരത്തിലെ പ്രധാന കനാൽ കരകളുടെ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഒരു പുതുപുത്തൻ നഗരം തന്നെ ഈ സർക്കാരിന്റെ കാലത്ത് ആലപ്പുഴയ്ക്ക് സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് നടന്ന വ്യാപാര സ്ഥാപനങ്ങളിലെയും നഗരത്തിലെയും ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം ജില്ലാ കളക്ടർ അലക്സ്‌ വർഗീസ് നിർവഹിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നാളെ മുതൽ പരക്കെ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ പരക്കെ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

താമരശ്ശേരിയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർത്ഥികളെയും കണ്ടെത്തി

0
മാനന്തവാടി:  താമരശ്ശേരിയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർത്ഥികളെയും കണ്ടെത്തി. വയനാട് വടുവഞ്ചാൽ...

സുഹൃത്തുക്കളുടെ പേരിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്തി ; പ്രതിയെ എക്സൈസ് പിടികൂടി

0
പാലക്കാട്: പോസ്റ്റ് ഓഫീസ് പാഴ്സൽ വഴി മേഘാലയയിൽ നിന്ന് സുഹൃത്തുക്കളുടെ പേരിൽ...

ബം​ഗാളിൽ പെൺസുഹൃത്തിനെ കൊലപ്പെടുത്തി കേരളത്തിലേക്ക് ; പെരുമ്പാവൂരിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

0
കൊച്ചി: പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം മുങ്ങി നടന്ന പ്രതിയെ പോലീസ് അറസ്റ്റ്...