നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 12 ന് ; കന്നി അങ്കത്തിനായി തലവടി ചുണ്ടന്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: 69-മത് നെഹ്റു ട്രോഫി വള്ളംകളി ആഗസ്ത് 12ന് പുന്നമടക്കായലില്‍ നടത്താന്‍ തീരുമാനം. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെള്ളിയാഴ്ച ചേര്‍ന്ന നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (എന്‍ടിബിആര്‍) എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. നെഹ്റു ട്രോഫി വള്ളംകളിയും സിബിഎല്ലും ചേര്‍ത്ത് ഉയര്‍ന്നുവന്ന അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും കഴിഞ്ഞ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു. നെഹ്റു ട്രോഫി മത്സരത്തിന് സര്‍ക്കാരില്‍നിന്ന് ലഭിച്ചു കൊണ്ടിരുന്ന ധനസഹായം ഇത്തവണയും അതേപോലെ തുടരുമെന്ന് പി പി ചിത്തരഞ്ജന്‍ എംഎല്‍എ പറഞ്ഞു. നെഹ്റു ട്രോഫിയുടെ തനത് സ്വഭാവം നിലനിര്‍ത്തുമ്പോള്‍ തന്നെ സി.ബി.എല്ലുമായി സഹകരിച്ച് പോകാനുള്ള നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് എച്ച്. സലാം എം.എല്‍.എ. പറഞ്ഞു.

എന്‍.ടി.ബി.ആര്‍. സൊസൈറ്റിയുടെ ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ല കളക്ടര്‍ ഹരിത വി. കുമാറിന്റെ അധ്യക്ഷതയിലാണ് എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നത്. സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടര്‍ സൂരജ് ഷാജി, എ.ഡി.എം. എസ്. സന്തോഷ് കുമാര്‍, ഇഫ്രസ്ട്രച്കര്‍ സബ് കമ്മിറ്റി കണ്‍വീനര്‍ എം.സി. സജീവ്കുമാര്‍, മുന്‍ എം.എല്‍.എ. മാരായ സി.കെ. സദാശിവന്‍, എ.എ. ഷുക്കൂര്‍, കെ.കെ. ഷാജു എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ 68-ാമത് നെഹ്റു ട്രോഫി ബോട്ട് റേസിന്റെ സുവിനിയര്‍ പ്രകാശനവും നടന്നു. വള്ളംകളി നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ സബ്കമ്മിറ്റികള്‍ക്കും രൂപം നല്‍കി. അതേസമയം ഈ തവണ കന്നി അങ്കത്തിനായി തലവടി ചുണ്ടന്‍ ഉണ്ടാകും. 2023 പുതുവത്സരദിനത്തില്‍ നീരണിഞ്ഞ തലവടി ചുണ്ടന്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച സ്വീകരണത്തിന് ശേഷം തിരികെ താത്ക്കാലിക മാലിപ്പുരയില്‍ കഴിഞ്ഞ 6 മാസമായി സുഖചികിത്സയിലാണ്. സ്വന്തമായ വസ്തുവില്‍ അത്യാധുനിക രീതിയില്‍ ഡോക്ക് നിര്‍മ്മിക്കാനാണ് തലവടി ടൗണ്‍ ബോട്ട് ക്ലബ് ഉദ്ദേശിച്ചിരിക്കുന്നത്. റവ. ഏബ്രഹാം തോമസ്, ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന എന്നിവര്‍ രക്ഷാധികാരികളും. കെ.ആര്‍.ഗോപകുമാര്‍ പ്രസിഡന്റും അരുണ്‍ പുന്നശ്ശേരി, പി.ഡി രമേശ് കുമാര്‍ എ്‌നനിവര്‍ വൈസ് പ്രസിഡന്റ്‌സും ജോജി ജെ വയലപ്പള്ളി സെക്രട്ടറി, ബിനോയി തോമസ് ജോ. സെക്രട്ടറി, ഏബ്രഹാം പീറ്റര്‍ പാലത്തിങ്കല്‍ ട്രഷറാര്‍, ഷിക്കു അമ്പ്രയില്‍, ജോമോന്‍ ചക്കാലയില്‍ ടീം കോര്‍ഡിനേറ്റേഴ്‌സ് എന്നിവരടങ്ങിയ 29 അംഗ കമ്മിറ്റിയാണ് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. തലവടി ചുണ്ടന്‍ ഓവര്‍സീസ് ഫാന്‍സ് അസോസിയേഷന്‍, തലവടി ചുണ്ടന്‍ ഫാന്‍സ് അസോസിയേഷന്‍ എന്നിവരുടെ കൂട്ടായ സഹകരണത്തോടെയാണ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നത്. റിക്‌സണ്‍ എടത്തിലിന്റെ ക്യാപ്റ്റന്‍സിയില്‍ കുട്ടനാട് റോവിംങ്ങ് അക്കാഡമിയുമായി ചേര്‍ന്ന് കന്നി അങ്കത്തില്‍ തന്നെ ട്രോഫി നേടാനാകുമെന്ന വലിയ പ്രതീക്ഷയില്‍ ആണ് തലവടി ഗ്രാമമെന്ന് മീഡിയ കോര്‍ഡിനേറ്റര്‍മാരായ അജിത്ത് പിഷാരത്ത്, ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള എന്നിവര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സി വിവാദം : ജിഎസ്‌ടി വെട്ടിപ്പിന് കൂട്ടുനിന്ന 3 ഉന്നത ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ

0
തിരുവനന്തപുരം : അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ ബ്രോ‍ഡ്കാസ്റ്റിങ് കമ്പനി...

പിഎസ്‌സി പരീക്ഷ ക്രമക്കേട് : ആദ്യകേസിൽ ‍തെളിവെടുപ്പ് പൂർത്തിയായി ; 2 ഉദ്യോഗസ്ഥർ പ്രതികളാകും

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ...

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...