രണ്ടു വര്‍ഷമായി മുടങ്ങിയിരിക്കുന്ന നെഹ്റു ട്രോഫി വള്ളംകളി ഈ വര്‍ഷം നവംബറില്‍ നടത്തും

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : രണ്ടു വര്‍ഷമായി മുടങ്ങിയിരിക്കുന്ന നെഹ്റു ട്രോഫി വള്ളംകളി ഈ വര്‍ഷം നവംബറില്‍ നടത്തും. സാധാരണ ഓഗസ്റ്റ് മാസം രണ്ടാം ശനിയാഴ്ച നടത്തിയിരുന്ന ജലമേള വിനോദ സഞ്ചാരികള്‍ കൂടുതല്‍ എത്തുന്ന സീസണ്‍ കണക്കാക്കിയാണ് നവംബറില്‍ നടത്താന്‍ ധാരണയായത്. പുന്നമടയിലെ ഓളപ്പരപ്പില്‍ വള്ളംകളിയുടെ ആരവം നിലച്ചിട്ട് രണ്ടു വര്‍ഷമായി. കോവിഡ് പ്രതിസന്ധിയില്‍ മുsങ്ങിയ വള്ളം കളി ഇത്തവണ നവംബറില്‍ നടത്താനാണ് തീരുമാനം. ചാമ്പ്യന്‍സ് ബോട്ട് ലീഗ് അടക്കമുള്ള മറ്റു കാര്യങ്ങളെ കുറിച്ച്‌ പിന്നീട് തീരുമാനമുണ്ടാകും. അതേസമയം തര്‍ക്കത്തെ തുടര്‍ന്ന് ഫലം മരവിപ്പിച്ചിരുന്ന 2011 നെഹ്റു ട്രോഫി വള്ളംകളിയിലെ ജേതാവിനെ പ്രഖ്യാപിച്ചു. കൈനകരി ഫ്രീഡം ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടനാണ് ജേതാവ്. വിജയിയായി ആദ്യം പ്രഖ്യാപിക്കപ്പെട്ട ദേവാസ് ചുണ്ടന്റെ വിജയം ജില്ലാ കലക്ടറും പോലീസ് മേധാവിയും ഉള്‍പ്പെട്ട ജൂറി ഓഫ് അപ്പീല്‍ കമ്മിറ്റി അസ്ഥിരപ്പെടുത്തി. നിയമപ്രകാരമുള്ള യൂണിഫോം ധരിക്കാതെ തുഴഞ്ഞതിനാണ് നടപടി.

ഫൈനലില്‍ മത്സരിച്ച മറ്റ് ചുണ്ടന്‍ വള്ളങ്ങള്‍ നല്‍കിയ പരാതി പരിഗണിച്ചാണ് മത്സരഫലം അസാധുവാക്കിയത്. ഹൈക്കോടതിയിലും കേസുണ്ടായിരുന്നു അമ്പയര്‍മാര്‍, ചീഫ് സ്റ്റാര്‍ട്ടര്‍ എന്നിവരുടെ വിശദീകരണങ്ങളും പരിഗണിച്ചു. കൈനകരി ഫ്രീഡം ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്റെ ക്യാപ്റ്റന്‍ ജിജി ജേക്കബ് ആയിരുന്നു. പുതിയ ഫലപ്രഖ്യാപനം അനുസരിച്ച്‌ മുട്ടേല്‍ കൈനകരി ചുണ്ടന്‍ രണ്ടാം സ്ഥാനവും, പായിപ്പാട് ചുണ്ടന്‍ മൂന്നാം സ്ഥാനവും നേടി. നെഹ്റു ട്രോഫി ജലമേളയുടെ ചരിത്രത്തില്‍ ആദ്യമായാണ് ജേതാവായ ചുണ്ടന്‍ വള്ളത്തിന്റെ വിജയം അസാധുവാക്കി മറ്റൊരു ചുണ്ടനെ ചാമ്പ്യാനായി പ്രഖ്യാപിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...