നേമം ഇത്തവണ കൈവിടില്ല ; വികസനവും ജനപിന്തുണയും വിജയമുറപ്പിക്കുമെന്ന് വി. ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ നേമം മണ്ഡലത്തിൽ തനിക്ക് തികഞ്ഞ വിജയപ്രതീക്ഷയാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി. മണ്ഡലത്തിൽ ഇതുവരെ നടത്തിയിട്ടുള്ള വികസന പ്രവർത്തനങ്ങളും ജനങ്ങളുമായുള്ള അടുത്ത ബന്ധവും തന്റെ വിജയത്തിന് കരുത്താകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. നേമത്ത് മുമ്പ് നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിൽ രണ്ടിലും താൻ വിജയിച്ചിട്ടുണ്ടെന്നും ബിജെപി വിജയിച്ച തിരഞ്ഞെടുപ്പിൽ പോലും തനിക്ക് 59,000 വോട്ടുകൾ ലഭിച്ചിരുന്നുവെന്നും ശിവൻകുട്ടി ഓർമ്മിപ്പിച്ചു.

ബിജെപി സ്ഥാനാർത്ഥി കടുത്ത വർഗീയവാദിയാണെന്ന തോന്നൽ ജനങ്ങൾക്കിടയിലുണ്ടെന്നും അദ്ദേഹം ജയിച്ചു വന്നാൽ മണ്ഡലത്തിലെ സമാധാന അന്തരീക്ഷം തകരുമെന്ന ആശങ്ക പൊതുവിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി സ്ഥാനാർത്ഥി ദേശീയ രാഷ്ട്രീയത്തിൽ നിൽക്കുന്ന ആളാണെന്നും മണ്ഡലത്തിൽ അദ്ദേഹം പുതിയ ആളാണെന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു. മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്നുണ്ടെങ്കിലും ബിജെപിയും കോൺഗ്രസും തമ്മിൽ എൽഡിഎഫിനെ തോപ്പിക്കാൻ വേണ്ടി വോട്ട് കച്ചവടം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചാലിയാറിൽ തോണിമറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
കോഴിക്കോട്: ചാലിയാറിൽ തോണിമറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി....

പി.എം. ശ്രീ : യുഡിഎഫ് ഉപസമിതിയിൽ ഭിന്നത ; എതിർപ്പ് തുറന്നുപറഞ്ഞ് കെ.എം. ഷാജി

0
തിരുവനന്തപുരം : കേന്ദ്രസർക്കാരിന്റെ പി.എം.ശ്രീ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് യു.ഡി.എഫ്. ഉപസമിതിയിൽ...

ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി

0
ന്യൂഡൽഹി: യുവാക്കൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവിതത്തിൽ കുറുക്കുവഴികൾ...

സിമന്റ് വില കുതിക്കുന്നു

0
കൊച്ചി : നിർമ്മാണ സാമഗ്രികളുടെ വില കുത്തനെ ഉയർന്നതോടെ കേരളത്തിലെ...