തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിയ നേപ്പാള്‍ സ്വദേശി മൂന്ന് പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട നേപ്പാള്‍ സ്വദേശി മൂന്നുപേരെ കുത്തി പരിക്കേല്‍പ്പിച്ചു. കാമത്ത് ലെയിനില്‍ നിന്ന് ഹോട്ടലുടമയെ കുത്തി പടിഞ്ഞാറേ കോട്ടയിലെത്തി രണ്ടുപേരെ കുത്തുകയായിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേപ്പാള്‍ സ്വദേശിയായ ഇയാളെ ഇന്ന് പുലര്‍ച്ചെയാണ് ആലുവ പോലീസ് തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. കേന്ദ്രത്തിലെത്തിച്ച് അരമണിക്കൂറിനുള്ളില്‍ ഇയാള്‍ ഇറങ്ങിപ്പോകുകയായിരുന്നു. ബാത്‌റൂം വഴി ചാടിപ്പോയെന്നാണ് പ്രാഥമിക നിഗമനം.

തുടര്‍ന്ന് കാമത്ത് ലെയിനിലെത്തിച്ചേര്‍ന്ന ഇയാള്‍ മുരളി(66)യെന്ന ഹോട്ടലുടമയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ശേഷം കാല്‍നടയായി പടിഞ്ഞാറേ കോട്ടയിലെത്തി രണ്ടുപേരെ കൂടി കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. പരിക്കേറ്റ മുരളിയെ തൃശൂരിലെ അശ്വിനി ആശുപത്രിയിലും മറ്റ് രണ്ടുപേരെ ജൂബിലി ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതിയെ പോലീസ് വീണ്ടും പിടികൂടുകയും മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നല്‍കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിൽചട്ടം ചോദ്യംചെയ്ത് അമീറുൾ ഇസ്‌ലാമിന്റെ ഹർജി ; സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്

0
ന്യൂഡൽഹി : കേരളത്തിന്റെ 2014-ലെ ജയിൽചട്ടം ചോദ്യംചെയ്ത് പെരുമ്പാവൂർ ജിഷ വധക്കേസ്...

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...