തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് എമ്മില്‍ താനും ചെയര്‍മാന്‍ ജോസ് കെ മാണിയുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വെറും അഭ്യൂഹം മാത്രമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ജോസ് കെ മാണിയാണ് തന്റെ ലീഡറെന്നും അദ്ദേഹത്തിന്റെ വിജയമാണ് പാര്‍ട്ടി ലക്ഷ്യമെന്നും റോഷി അഗസ്റ്റിയന്‍ പറഞ്ഞു. അദ്ദേഹത്തിന് കേരളത്തില്‍ ഏത് സീറ്റിലും മത്സരിക്കാം. നിലവില്‍ അദ്ദേഹം എവിടെ നിന്നാലും വിജയിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. ജോസ് കെ മാണിയുടെ പാലാ സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച റോഷി അഗസ്റ്റിയന്റെ പ്രതികരണമാണ് കേരള കോണ്‍ഗ്രസിനുള്ളില്‍ ഭിന്നതയോ എന്ന അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചത്. പാര്‍ട്ടിയില്‍ വിള്ളലുണ്ടാകേണ്ട ഒരു സാഹചര്യവുമില്ല. അങ്ങനെ വാര്‍ത്തയുണ്ടാകേണ്ട ഒരു സാഹചര്യവും താന്‍ രൂപപ്പെടുത്തിയിട്ടുമില്ല. പാര്‍ട്ടിയുടെ നയപരമായ തീരുമാനങ്ങളെടുക്കേണ്ടത് ചെയര്‍മാനാണ്. പാര്‍ട്ടി നയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രതികരണങ്ങള്‍ മാത്രമാണ് എക്കാലവും തന്നില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. പാര്‍ട്ടിയെ ലക്ഷ്യം വച്ച് ചിലര്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയാണ്. തന്റെ പാര്‍ട്ടി ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നതെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























