പ്രതിമാസ നിരക്കുകള്‍ കുത്തനെ കുറച്ച് നെറ്റ്ഫ്‌ലിക്‌സ് ; ഇനി മുതല്‍ 149 രൂപയ്ക്ക്

For full experience, Download our mobile application:
Get it on Google Play

ജനപ്രിയ ഒടിടി സേവനമായ നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയിലെ പ്രതിമാസ നിരക്കുകള്‍ കുത്തനെ കുറച്ചു. മറ്റു ഒടിടി സര്‍വീസുകള്‍ നിരക്കുകള്‍ കുത്തനെ കൂട്ടിയ സമയത്താണ് നെറ്റ്ഫ്‌ലിക്‌സ് നിരക്കുകള്‍ കുറച്ച് വരിക്കാരെ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നത്. പുതുക്കിയ നിരക്കുകള്‍ ഏകദേശം 18 മുതല്‍ 60 ശതമാനം വരെ ലാഭകരമാണ്. നിലവില്‍ 199 രൂപയുടെ ‘നെറ്റ്ഫ്‌ലിക്‌സ് മൊബൈല്‍’ പ്ലാന്‍ 25 ശതമാനം നിരക്ക് കുറച്ച് 149 രൂപയിലെത്തി.

നിലവില്‍ 499 രൂപയുടെ നെറ്റ്ഫ്‌ലിക്‌സ് ബേസിക് പ്ലാന്‍ 60 ശതമാനം കുറവോടെ 199 രൂപയിലെത്തി.  649 രൂപയുടെ നെറ്റ്ഫ്‌ലിക്‌സ് സ്റ്റാന്‍ഡേര്‍ഡ് 499 രൂപയായും കുറഞ്ഞു. ഈ അക്കൗണ്ട് ഒരേസമയം രണ്ട് പേര്‍ക്ക് ഉപയോഗിക്കാം. 799 രൂപയുടെ നെറ്റ്ഫ്‌ലിക്‌സ് പ്രീമിയം 649 രൂപയായും നിരക്ക് പരിഷ്‌കരിച്ചിട്ടുണ്ട്. ഈ അക്കൗണ്ട് ഒരേസമയം 4 പേര്‍ക്ക് ഉപയോഗിക്കാം. നിലവില്‍ നെറ്റ്ഫ്‌ലിക്‌സ് അക്കൗണ്ടുള്ളവര്‍ക്ക് ഇന്ന് തന്നെ പുതിയ പ്ലാനുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാം. അടുത്ത തവണ ലോഗിന്‍ ചെയ്യുമ്പോള്‍ വരിക്കാര്‍ക്ക് പുതിയ നിരക്കുകളുടെ മാറ്റം സംബന്ധിച്ചുള്ള അറിയിപ്പ് ലഭിക്കും. നിലവിലെ പ്ലാന്‍ അപ്ഗ്രേഡ് ചെയ്യുകയോ അല്ലെങ്കില്‍ മറ്റൊരു പ്ലാന്‍ തിരഞ്ഞെടുക്കുകയോ ചെയ്യാം.

നേരത്തെ ഈ പ്ലാനുകളിലെല്ലാം നല്‍കിയിരുന്ന ആനുകൂല്യങ്ങളെല്ലാം തുടര്‍ന്നും ലഭിക്കും. നെറ്റ്ഫ്‌ലിക്‌സ് ‘മൊബൈല്‍’ പ്ലാന്‍ ഫോണുകളിലും ടാബ്ലെറ്റുകളിലും സ്റ്റാന്‍ഡേര്‍ഡ്-റെസല്യൂഷന്‍ (എസ്ഡി) 480പി ഉള്ളടക്കം വാഗ്ദാനം ചെയ്യുന്നു. ‘ബേസിക്’ പ്ലാന്‍ ഏത് ഡിവൈസിലും കാണാം. എന്നാല്‍ 480പി ആയിരിക്കും റെസലൂഷന്‍. ‘സ്റ്റാന്‍ഡേര്‍ഡ്’ പ്ലാനില്‍ ഉയര്‍ന്ന റെസലൂഷന്‍ (എച്ച്ഡി) 1080പി വീഡിയോകള്‍ ലഭിക്കും. ‘പ്രീമിയം’ പ്ലാനില്‍ 4കെ റെസലൂഷനിന്‍ ഹൈ-ഡൈനാമിക് റേഞ്ച് വീഡിയോയും കാണാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...