കെ എസ് ആര്‍ ടി സി യില്‍ പ്രത്യേകമായി അക്കൗണ്ടിംഗ് വിഭാഗം ഒരുക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി യില്‍ പ്രത്യേകമായി അക്കൗണ്ടിംഗ് വിഭാഗം ഒരുക്കുന്നു. നിലവിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗം ജീവനക്കാരില്‍നിന്നും ബി.കോം, എം.കോം തുടങ്ങിയ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരെയാണ് ഈ വിഭാഗത്തില്‍ നിയമിക്കുന്നത്. യൂണിറ്റ്, ജില്ലാ , ചീഫ് ഓഫീസുകളിലായിരിക്കും ഇവരുടെ സേവനം. 17 സൂപ്രണ്ടുമാരെയും 165 അസിസ്റ്റന്റുമാരെയുമാണ് ഇപ്പോള്‍ നിയോഗിക്കുക. ഇവരുടെ വേതനം, സീനിയോറിറ്റി തുടങ്ങിയവയെ ബാധിക്കാത്ത തരത്തിലായിരിക്കും അക്കൗണ്ടിംഗ് വിഭാഗത്തിലേയ്ക്കുള്ള മാറ്റം.

പ്രതിദിനം ആറ് കോടിയിലധികം കൈകാര്യം ചെയ്യപ്പെടുന്ന കെ.എസ് ആര്‍.ടി.സി യില്‍ ഇതുവരെ അക്കൗണ്ടിംഗ്, ഡബിള്‍ എന്‍ ട്രിബുക്ക് കീപ്പിംഗ് കാര്യക്ഷമമായി നടപ്പാക്കാനായിട്ടില്ല. ദൈനംദിന – മാസ കണക്കുകള്‍ യഥാസമയം രേഖപ്പെടുത്തുന്നതിനോ ഓരോ ബസിന്റെയും യൂണിറ്റിന്റെയും വരുമാനം വിശകലനം ചെയ്യാനോ പ്രത്യേകം അക്കൗണ്ടിംഗ് വിഭാഗം ഇല്ല. 2017-18 വരെയുള്ള ഓഡിറ്റിംഗ് മാത്രമേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുള്ളുവെന്നും മാനേജ്മെന്റ് വ്യക്തമാക്കുന്നു. ഓരോ യൂണിറ്റുകളില്‍ നിന്നുള്ള കണക്കുകളിലും വലിയ വ്യത്യാസം കാണുന്നുണ്ട്.

ഓരോ യൂണിറ്റിനെയും ലാഭ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് ഈ നീക്കം. ഓരോ ബസ്സിന്റെയും യൂണിറ്റിന്റെയും വരുമാനം ദിവസം, ആഴ്ച, മാസം, ത്രൈമാസികം എന്നീ രീതിയില്‍ യഥാസമയം അക്കൗണ്ട്സ് ചെയ്തു ഡബിള്‍ എന്‍ട്രി ബുക്ക് കീപ്പിംഗ് തത്വത്തില്‍ രേഖപ്പെടുത്തുന്നതിനാണ് പ്രത്യേകം അക്കൗണ്ടിംഗ് വിഭാഗത്തെ നിയമിക്കുന്നത്.

ഈ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നതിന് താല്പര്യമുള്ള ജീവനക്കാര്‍ 2023 ഫെബ്രുവരി 28 – ന് മുമ്പ് സമ്മതപത്രം നല്കണം. ഇപ്പോഴത്തെ നിയമനങ്ങള്‍ താത്ക്കാലികമായിരിക്കും. അടുത്ത ഏപ്രില്‍ ഒന്നു മുതല്‍ നിശ്ചിത യോഗ്യതയുള്ളവരെ ഉള്‍പ്പെടുത്തി പുതിയ കേഡര്‍ രൂപീകരിച്ച്‌ സ്ഥിരം ജീവനക്കാരുള്ള അക്കൗണ്ടിംഗ് വിഭാഗമാക്കി മാറ്റും. ഇതോടൊപ്പം അക്കൗണ്ടിംഗ് കോസ്റ്റിംഗിനായി പുതിയ സോഫ്റ്റ് വെര്‍ സ്ഥാപിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി

0
തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി. ഇഞ്ചിവിളയിൽ...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍

0
കോഴിക്കോട്: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി മെറ്റ

0
തിരുവനന്തപുരം: വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി...