പുതുശ്ശേരിയുടെ പുതിയ പുസ്തകം ; പ്രകാശനം ഇന്ന് കോട്ടയത്ത്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജോസഫ് എം പുതുശ്ശേരി രചിച്ച് കൊല്ലം സുജിലി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച “കാലം കണ്ണാടി നോക്കുന്നു” എന്ന പുസ്തകത്തിൻറെ പ്രകാശനം 2022 ഒക്ടോബർ 14 വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവാ തിരുമേനി നിർവ്വഹിക്കുന്നു. ഉമ്മൻചാണ്ടി പുസ്തകം സ്വീകരിക്കും.

കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. സർവ്വശ്രീ വൈക്കം വിശ്വൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി കെ കൃഷ്ണദാസ്, തോമസ് ചാഴിക്കാടൻ, ആന്റോ ആന്റണി, കെ സി ജോസഫ്, ഫാദർ (ഡോ) കെ എം ജോർജ്ജ്, മോൻസ് ജോസഫ്, കെ സുരേഷ് കുറുപ്പ്, ജോയി ഏബ്രഹാം, ഫാ എമിൽ പുള്ളിക്കാട്ടിൽ, എസ് രാജീവൻ, എ ആർ പ്രശാന്ത് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തും.

2020 ൽ വിവിധ മാധ്യമങ്ങളിൽ പുതുശ്ശേരി എഴുതിയ 30 ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഒപ്പം അകാലത്തിൽ അന്തരിച്ച പി ടി തോമസിനെക്കുറിച്ചുള്ള ഒർമ്മക്കുറിപ്പും ഇതിലുണ്ട്. കാലം കണ്ണാടി നോക്കുന്നു ജോസഫ് എം പുതുശ്ശേരിയുടെ മൂന്നാമത് പുസ്തകമാണ്. സൈകതം ബുക്സ് പ്രസിദ്ധീകരിച്ച വീണ്ടുവിചാരം, വിമർശം എന്നിവയാണ് മറ്റു പുസ്തകങ്ങൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ വീണ്ടും ആക്രമണം ; എണ്ണക്കപ്പലിന് തീപിടിച്ചു

0
ദുബായ്: ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും അജ്ഞാത ആക്രമണം ഉണ്ടായതായി...

എഴുത്തുകാരനും നാടകപ്രവർത്തകനുമായ ടി.കെ.ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു

0
കണ്ണൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന പ്രശസ്ത എഴുത്തുകാരൻ ടി.കെ.ഡി....

ഓണക്കാലത്തെ മദ്യവിൽപന : ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയുടെ മദ്യം

0
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപനയിൽ വൻ വർധനവ്. ഉത്രാടം വരെയുള്ള എട്ട്...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; കാപ്പ പ്രതിയും സംഘവും പിടിയിൽ

0
തൃശൂർ: കുന്നംകുളത്ത് കാപ്പ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തിൽ...