ഹൃദയഭേദകം ; ഡല്‍ഹിയില്‍ നവജാത ശിശുക്കളും കോവിഡ് മരണത്തിലേയ്ക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കോവിഡിന്റെ  രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ ക്ഷാമം മൂലം നിരവധി ജീവനുകള്‍ പൊലിഞ്ഞതിന് പുറമെ ഡല്‍ഹിയില്‍ നവജാത ശിശുക്കളും കുട്ടികളും മരിക്കുന്ന കാഴ്‌ച ഹൃദയഭേദകമാകുന്നു.

ഒരാഴ്ചക്കിടെ ഒന്‍പത്​ മാസം പ്രായമായ കൃഷു, അഞ്ച്​ മാസം പ്രായമായ പാരി എന്നീ രണ്ട്​ കുഞ്ഞുങ്ങളെയാണ്​ കോവിഡ്‌ കീഴടക്കിയത്. ഇവരെ സീമാപുരി ശ്​മശാനത്തിലാണ് സംസ്​കരിച്ചത്​. രണ്ടാം കോവിഡ്​ തരംഗത്തിന്​ ശേഷം രാജ്യതലസ്​ഥാനത്ത്​ 2000ത്തിലധികം മൃതദേഹങ്ങള്‍ സംസ്​കരിക്കാന്‍ സഹായിച്ച സാമൂഹിക പ്രവര്‍ത്തകനും മുന്‍ നിയമസഭാംഗവുമായ ജിതേന്ദ്ര സിങ്​ ശൗണ്ടി ഈ രണ്ട്​ കുട്ടികളുടെയും മൃതദേഹം ഏറ്റുവാങ്ങവെ വിതുമ്പിയ അവസ്​ഥ വിവരിച്ചിരുന്നു.

കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ മൂന്ന് ശിശുക്കളുടെയും ഒരു ഗര്‍ഭസ്​ഥ ശിശുവിന്റെയും മൃതദേഹങ്ങളാണ്​ ഞങ്ങള്‍ക്ക് ലഭിച്ചത്​. സാധാരണയായി ഞങ്ങള്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാറില്ല. ഒന്നുകില്‍ അവരെ മറവ്​ ചെയ്യുകയോ അല്ലെങ്കില്‍ നദിയില്‍ ഒഴുക്കുകയോ ആണ്​ ചെയ്യാറ്​. പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ നദിയില്‍ ഒഴുക്കുന്നത്​ അണുബാധ പടര്‍ത്തുമെന്നാണ്​ കരുതുന്നത്’ -ശൗണ്ടി പറഞ്ഞു​. ആദ്യ തരംഗത്തെ അപേക്ഷിച്ച്‌​ കൂടുതല്‍ കുട്ടികളാണ് ഇപ്പോള്‍​ കോവിഡ്​ ബാധിതരായി ആശുപത്രികളിലെത്തുന്നതെന്ന്​ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു . മാസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞുങ്ങളടക്കം ​ ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നു.

രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്നാണ് കൃഷു മരിച്ചത് . അതിന്​ തൊട്ടുമുമ്പാണ്​ അഞ്ച്​ മാസം പ്രായമായ പാരിയും കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. വെന്‍റിലേറ്ററി​ന്റെ  സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന പാരി ന്യുമോണിയയും ഹൃദയാഘാതവും വന്നാണ്​ മരിച്ചത്​. ശ്​മശാനത്തിന്റെ  അരികിലായി ഒഴിഞ്ഞുകിടന്ന ഇത്തിരി സ്​ഥലത്താണ്​ രണ്ട്​ കുഞ്ഞുങ്ങള്‍ക്കും അന്ത്യവിശ്രമമൊരുക്കിയതെന്ന്​ ശഹീദ്​ ഭഗത്​ സിങ്​ സേവാദള്‍ വളണ്ടിയര്‍മാര്‍ പറഞ്ഞു.

കുട്ടികളെ മറവ്​ ചെയ്യാനുള്ള സ്​ഥലപരിമിതി നേരിടുന്നതായാണ്​ സന്നദ്ധ പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നത്​. വലിയ ശ്മശാനങ്ങളായ നിഗംബോദ്​ ഘട്ട്, ഗാസിപൂര്‍ ഘട്ട്​ എന്നിവിടങ്ങളില്‍ ശിശുക്കളുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ വ്യവസ്ഥയില്ല.

‘കോവിഡ് ബാധിച്ച്‌​ മരിച്ച ശിശുക്കളുടെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ ഞങ്ങള്‍ എടുക്കുന്നില്ല. ഞങ്ങള്‍ക്ക് അവരെ സംസ്​കരിക്കാനുള്ള സ്ഥലമില്ല. കോവിഡ്​ ബാധിച്ച്‌​ മരിച്ച കുട്ടികളുടെ ശവസംസ്​കാരത്തിന്​ പ്രത്യേക പ്രോട്ടോക്കോള്‍ ഇല്ല’ -നിഗംബോദ്​ ഘട്ട്​ സഞ്ചലന്‍ സമിതി ജനറല്‍ സെക്രട്ടറി സുമന്‍ ഗുപ്​ത വ്യക്തമാക്കി .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...