കൊല്ലം: സംസ്ഥാനത്ത് ദിനംപ്രതി ക്രൂരകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മറ്റൊരു ക്രൂരതയ്ക്ക് കേരളം സാക്ഷിയായി. കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കല്ലുവാതുക്കല്‍ ഊഴിയാക്കോട് ക്ഷേത്രത്തിന് സമീപം വീട്ടുപറമ്പിലെ കരിയില കൂട്ടത്തിനിടയിലാണ് രണ്ട് ദിവസം പ്രായമുള്ള ആണ്‍ കുഞ്ഞിനെ ഉപേക്ഷിച്ചത്. കുട്ടിക്ക് മൂന്ന് കിലോ തൂക്കമുണ്ട്. പോലീസ് സ്ഥലത്തെത്തി കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കൊല്ലത്ത് നവജാത ശിശുവിനെ കരിയില കൂട്ടത്തിനിടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
RECENT NEWS
Advertisment