മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ പിതാവടക്കം 11 പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

അമരാവതി : ആന്ധ്രാ പ്രേദശില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റതിന് പിതാവടക്കം 11 പേര്‍ പിടിയിലായി. രണ്ട് മാസത്തിനിടെ ഏഴ് തവണ കുഞ്ഞ് വില്‍പനയിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. കുഞ്ഞിന്‍റെ അമ്മയും അമ്മൂമ്മയും പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

വിജയവാഡയില്‍ നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തി അമ്മക്ക് കൈമാറിയതായി പോലീസ് അറിയിച്ചു. നല്‍ഗൊണ്ട ജില്ലയിലെ മേഘവത് ഗായത്രി എന്ന യുവതിക്ക് 70,000 രൂപക്കാണ് പിതാവ് മനോജ് കുഞ്ഞിനെ ആദ്യമായി വില്‍ക്കുന്നത്. യുവതി കൂടുതല്‍ പണത്തിന് കുഞ്ഞിനെ വേറെ ആളുകള്‍ക്ക് വിറ്റു. ഇത്തരത്തില്‍ ഏഴ് തവണ പല ആളുകളിലൂടെ പണം വാങ്ങി കുഞ്ഞ് കൈമാറ്റം ചെയ്യപ്പെട്ടു.

അവസാനമായി കുഞ്ഞിനെ വിറ്റത് 2,50,000 രൂപക്കാണ്.  കിഴക്കന്‍ ഗോദാവരി ജില്ലയിലെ ഒരു യുവാവിന്‍റെ പക്കലാണ് ഏറ്റവും ഒടുവില്‍ കുഞ്ഞ് എത്തിപ്പെട്ടതെന്ന് പോലീസ് പറയുന്നു. കുഞ്ഞിനെ രക്ഷിച്ച്‌ രക്ഷിതാക്കള്‍ക്ക് കൈമാറിയ പോലീസ് ഉദ്യോഗസ്ഥര്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്നും ഇവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുമെന്നും എസ്.പി ആരിഫ് ഹഫീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...