പൂർണ്ണത്രയീശ്വര ക്ഷേത്ര കേസിലെ കോടതി വിധി ഭക്തജനങ്ങളുടെ വിജയം : തന്ത്രി മണ്ഡലം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ്വരക്ഷേത്രം കേസിൽ ഭക്തജനങ്ങളുടെ വിജയം. ക്ഷേത്രത്തിലെ പന്ത്രണ്ട് നമസ്കാരം ചടങ്ങുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ വിധി വന്നു. പൂർവ്വികാചാരങ്ങൾ ഒരു മാറ്റവും കൂടാതെ തുടരുവാൻ ദേവസ്വം അധികാരികൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് കോടതി പറഞ്ഞു. ആചാരപരമായ കാര്യങ്ങളിൽ സർക്കാരോ ദേവസ്വം ബോർഡോ ഇടപെടാൻ പാടില്ല. ഊരാളർ, തന്ത്രി തുടങ്ങിയവരുടെ അവകാശങ്ങളിലും അധികാരങ്ങളിലും ആരും കൈ കടത്തരുത്.

പന്ത്രണ്ടു നമസ്കാരം ചടങ്ങിൻ്റെ ആചരണത്തിലോ പേരിലോ ഒരു മാറ്റവും പാടില്ലഎന്നും കോടതി നിഷ്‌ക്കര്‍ഷിച്ചു. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കും കാള പെറ്റെന്ന് കേട്ടാല്‍ കയറുമായി ഇറങ്ങുന്ന രാഷ്ട്രീയ നേതാക്കള്‍ക്കും ഏറ്റ തിരിച്ചടിയാണ് കോടതി വിധിയെന്ന് അഖില കേരള തന്ത്രി മണ്ഡലം. കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി അടിയന്തിര നേതൃയോഗം അഭിപ്രായപ്പെട്ടു.

ആചാര സംരക്ഷണത്തിനായി തന്ത്രി മണ്ഡലം എന്നും ഭക്തജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്ന് സംസ്ഥാന നേതാക്കള്‍ അറിയിച്ചു. അടിയന്തിര നേതൃയോഗത്തില്‍ പ്രസിഡന്റ് പ്രൊഫ . വി.ആര്‍.നമ്പൂതിരി , വെെസ് പ്രസിഡന്റ് വി.എസ് .വിഷ്ണു നമ്പൂതിരി , ജനറല്‍ സെക്രട്ടറി എസ് .രാധാകൃഷ്ണന്‍ പോറ്റി , ജോയിന്റ് സെക്രട്ടറി കെ.പി.വിഷ്ണു നമ്പൂതിരി , ട്രഷറര്‍ എസ് .ഗണപതി പോറ്റി , പി.ആര്‍.ഓ കെ.പുരുഷോത്തമന്‍ നമ്പൂതിരി , രജിസ്ട്രാര്‍ ദിലീപന്‍ നാരായണന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...