നവജാത ശിശുവിനെ തട്ടിയെടുത്ത് 16 ലക്ഷം രൂപക്ക് വിറ്റു ; വനിതാ ഡോക്ടര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു:  നവജാത ശിശുവിനെ തട്ടിയെടുത്ത് വില്‍പ്പന നടത്തിയെന്ന പരാതിയില്‍ വനിതാ ഡോക്ടര്‍ അറസ്റ്റില്‍. മനഃശാസ്ത്രജ്ഞയായ ഡോ. രശ്മി ശശികുമാറാണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം ബംഗളൂരുവിലെ ചാമരാജ്പേട്ടിലെ ആശുപത്രിയിലാണ് സംഭവം നടന്നത് . ബൃഹത് ബംഗളൂരു മഹാനഗര പാലിക മെറ്റേണിറ്റി ഹോമില്‍ നിന്നാണ് ഇവര്‍ കുഞ്ഞിനെ തട്ടിയെടുത്തത്.

ഡോക്ടര്‍ ചികിത്സിക്കുന്ന ദമ്പതികള്‍ക്ക് വേണ്ടിയാണ് കുഞ്ഞിനെ തട്ടിയെടുത്തത്. വാടക ഗര്‍ഭപാത്രം സംഘടിപ്പിച്ചുതരാമെന്ന് ദമ്പതികള്‍ക്ക് വാക്ക് നല്‍കിയെങ്കിലും ഡോക്ടര്‍ക്ക് അതിന് കഴിഞ്ഞില്ല. പറഞ്ഞ സമയം കഴിഞ്ഞതോടെ ചാമരാജ്പേട്ടിലെ ആശുപത്രിയിലെത്തിയ ഡോക്ടര്‍ പിറകിലെ ഗേറ്റിലുടെ കുഞ്ഞുമായി കടന്നുകളയുകയായിരുന്നു.

കുഞ്ഞിന്റെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് 20 അംഗ അന്വേഷസംഘം രൂപീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 16 ലക്ഷം രൂപക്കാണ് കുഞ്ഞിനെ വിറ്റതെന്നും വായ്പാതുക തിരിച്ചടയ്ക്കാനാണ് കുഞ്ഞിനെ വിറ്റതെന്നും പ്രതിയായ ഡോക്ടര്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...

പരന്തൂർ ​വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: തമിഴ്നാട്ടിൽ വരേണ്ടിയിരുന്ന പരന്തൂർ ​വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി...