ഭക്ഷണവും വെള്ളവുമില്ലാതെ പിഞ്ചുകുഞ്ഞ് അമ്മയുടെ മൃതദേഹത്തിന് അരികില്‍ കഴിഞ്ഞത് രണ്ട് ദിവസം

For full experience, Download our mobile application:
Get it on Google Play

പൂനെ : അമ്മ മരിച്ചതറിയാതെ മൃതദേഹത്തിന് അരികെ ഭക്ഷണവും വെള്ളവുമില്ലാതെ പിഞ്ചുകുഞ്ഞ് കഴിഞ്ഞത് രണ്ട് ദിവസം. കോവിഡ് ഭയന്ന് ഇവരുടെ അടുക്കലേക്ക് ആരും എത്തിയിരുന്നില്ല. വിവരമറിഞ്ഞെത്തിയ പോലീസ് ആണ് മൃതദേഹം പുറത്തെടുത്തത്.

അയല്‍വാസികള്‍ കുഞ്ഞിനെ എടുക്കാന്‍ മടിച്ചുനിന്നപ്പോള്‍ പോലീസ് കോണ്‍സ്റ്റബിള്‍മാരായ സുശീല ഗഭാലെയും രേഖ വാസുമാണ് അതിന് തയ്യാറായത്. എനിക്കു രണ്ട് മക്കളുണ്ട്. ഒരാള്‍ക്ക് എട്ട് വയസും മറ്റേയാള്‍ക്ക് ആറും. ഈ കുഞ്ഞിനെ കണ്ടപ്പോള്‍ സ്വന്തമെന്ന പോലെയാണ് എനിക്ക് തോന്നിയത്. നല്ല വിശപ്പുള്ളതിനാല്‍ അവന്‍ വേഗം പാല്‍ കുടിച്ചു – സുശീല പറയുന്നു.

ഡോക്ടറെ കാണിച്ചപ്പോള്‍ കുഞ്ഞിന് ചെറിയ പനിയുണ്ടായിരുന്നുവെന്നും മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്നും പോലീസ് കോണ്‍സ്റ്റബിള്‍‌ രേഖ പറഞ്ഞു. ബിസ്ക്കറ്റും വെള്ളവുമൊക്കെ നല്‍കിയ ശേഷം കുഞ്ഞിനെ കോവിഡ് ടെസ്റ്റിനായി കൊണ്ടുപോയിരുന്നു. നെഗറ്റീവാണ്’- രേഖ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ജോലി ചെയ്യുകയാണ് കുട്ടിയുടെ പിതാവ്. ഇയാള്‍ എത്തുന്നതുവരെ കുഞ്ഞിനെ സര്‍ക്കാര്‍ കേന്ദ്രത്തിലേക്കു മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...