ഫ്രോഡ് ആണെങ്കില്‍ പാര്‍ട്ടി ഉത്തരവാദിത്തം നല്‍കുമോ? ; ഡി.വൈ.എഫ്‌.ഐ നേതാവ് അജിത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഫ്രോഡ് ആണെങ്കില്‍ പാര്‍ട്ടി ഉത്തരവാദിത്തം നല്‍കുമോ? എന്ന ചോദ്യവുമായി ദത്തു വിവാദത്തിലെ കുട്ടിയുടെ അച്ഛന്‍ ഡി.വൈ.എഫ്‌.ഐ നേതാവ് അജിത്. പേരൂര്‍ക്കടയില്‍ ഡി.വൈ.എഫ്‌.ഐ യില്‍ ഔദ്യോഗിക സ്ഥാനം വഹിച്ച നേതാവാണ്; മേഖലാ പ്രസിഡന്റ്, മേഖല സെക്രട്ടറി മേഖലാ ട്രഷറര്‍ സ്ഥാനങ്ങള്‍ വഹിച്ച ഒരാളാണ്. ഫ്രോഡ് ആണെങ്കില്‍ നേരത്തെ തന്നെ പാര്‍ട്ടിയില്‍ പുറത്താക്കാന്‍ പാടില്ലായിരുന്നോ? അനുപമയുടെ അച്ഛന്‍ ഫ്രോഡ് എന്ന് വിശേഷിപ്പിക്കുന്നു. ഫ്രോഡ് ആയി മാറാന്‍ ഞാന്‍ ആരെയാണ് വഞ്ചിച്ചത്? അജിത് ചോദിക്കുന്നു.

സിപിഎം നേതാക്കളും സൈബര്‍ സഖാക്കളും വേട്ടയാടുന്ന സാഹചര്യത്തിലാണ് അജിത്ത് വിശദീകരണവുമായി വന്നത്. ‘യുവതി തന്നില്‍ നിന്ന് നഷ്ടപ്പെട്ട് പോകുന്നു എന്ന തോന്നലിന്റെ അടിസ്ഥാനത്തില്‍ അച്ഛനെന്ന് പറയുന്ന യുവാവും മറ്റും പിന്നീട് ആസൂത്രിതമായി നടത്തിയിട്ടുള്ള ഒരു പ്രവര്‍ത്തനമല്ലെ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് പിന്നില്‍ ‘ എന്ന ചോദ്യവുമായി ഇ.പി ജയരാജന്‍ കഴിഞ്ഞ ദിവസം അജിത്തിനെതിരെ രംഗത്തു വന്നിരുന്നു.

തന്റെ ആദ്യ ഭാര്യനസിയ, കൂട്ടുകാരന്റെ ഭാര്യ ആയിരുന്നില്ലന്നും അജിത് പറയുന്നു.’ഞാന്‍ ഡാന്‍സ് അധ്യാപകനാണ്. ഡാന്‍സ് പഠിപ്പിക്കാന്‍ പോകുമ്പോഴാണ് നസിയയെ പരിചയപ്പെട്ടത്. നസിയ വിവാഹം കഴിച്ചു ഭര്‍ത്താവില്‍ നിന്നും അകന്നു കഴിയുകയായിരുന്നു. കണ്ണീരോടെ നസിയ ആദ്യവിവാഹമടക്കമുള്ള കഥ പറഞ്ഞപ്പോഴാണ് വീട്ടുകാരുടെ എതിര്‍പ്പ് കണക്കാക്കാതെ നസിയയെ രക്ഷിക്കാന്‍ ഞാന്‍ ഒരുങ്ങിയത്. എന്റെ ആദ്യവിവാഹവും നസിയയുടെ രണ്ടാം വിവാഹവും.’ വസ്തുത ഇതായിരിക്കെ ഞാന്‍ ആദ്യം ഒരു വിവാഹം കഴിച്ചെന്നും അതിനു ശേഷം നസിയയുമായി അടുപ്പത്തിലായെന്നും അവളെ വിവാഹം കഴിച്ച ശേഷം അനുപമയുമായി അടുപ്പത്തിലായെന്നുമുള്ള വ്യാജ പ്രചാരണമാണ് നടക്കുന്നതെന്നും അജിത് പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...