തിരുവനന്തപുരം : സംസ്ഥാനത്തെ അടുത്ത ചീഫ് സെക്രട്ടറിയായി വി. പി ജോയ് നിയമിതനാകും. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റില്‍ സുരക്ഷ, ഏകോപനം എന്നിവയുടെ ചുമതലയിലായിരുന്ന ജോയിക്ക് കേരളത്തിലേക്ക് മടങ്ങാന്‍ കേന്ദ്രം അനുമതി നല്‍കി.
നിലവിലെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഫെബ്രുവരി 28ന് വിരമിക്കും. വി. പി ജോയിക്ക് 2023 ജൂണ്‍ 30 വരെ തുടരാം. ജോയ് വാഴയില്‍ എന്ന പേരില്‍ സാഹിത്യ രംഗത്തും വി. പി ജോയ് സജീവമാണ്. തിരികെയെത്തുന്ന വി. പി ജോയിയെ ഓഫിസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി തസ്തികയില്‍ നിയമിക്കാനാണ് മന്ത്രിസഭാ തീരുമാനം.