പത്തനംതിട്ട : കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16 (പനത്തുമുരുപ്പേല്‍ പടി മുതല്‍ പറക്കരപ്പടി വരെ), ആനിക്കാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 ( ഇലവുങ്കല്‍ പള്ളി, തടത്തില്‍ പുരയിടം ഭാഗം), വാര്‍ഡ് 03 (കാരിക്കാമല കോളനി, വെങ്ങലത്തു കുന്ന് ഭാഗം), വാര്‍ഡ് 07 (ചക്കാലക്കുന്ന്, ചെട്ടിമുക്ക് ഭാഗം ദീര്‍ഘിപ്പിക്കുന്നു), വാര്‍ഡ് 11 (ചാരും കുഴി, കുന്തല്ലൂര്‍ കുന്ന്, പാതിക്കാട് റോഡ്, പെരുംപെട്ടിമണ്‍ ഭാഗം), നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02, 03, 04, 08, 11, 12, 13 പൂര്‍ണമായും) എന്നീ പ്രദേശങ്ങളില്‍ സെപ്റ്റംബര്‍ 12 മുതല്‍ 18 വരെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രഖ്യാപിച്ചിട്ടുള്ള മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്ത പക്ഷം മറ്റൊരു ഉത്തരവ് കൂടാതെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ സെപ്റ്റംബര്‍ 18ന് അവസാനിക്കും.
പത്തനംതിട്ട ജില്ലയിലെ പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍
RECENT NEWS
Advertisment