പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന് (എസ്എന്‍ഡിപി ജംഗ്ഷന്‍ മുതല്‍ തകിടിയെത്ത് ഭാഗം വരെയുള്ള പ്രദേശം) പ്രദേശത്ത് ഏപ്രില്‍ 18 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 ലെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏപ്രില്‍ 15 മുതല്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (എസ്എടി ടവര്‍ മുതല്‍ കരിക്കുടുക്ക മലയകം ഭാഗം വരെ), കുന്നന്താനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (തോട്ടുങ്കല്‍ പടി മുതല്‍ പുന്നമണ്‍ ഭാഗം വരെ), തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 11 (മീന്തലക്കര ക്ഷേത്രം മുതല്‍ കൊമ്പാടി പതാല്‍ ഭാഗം വരെ), വാര്‍ഡ് 38 (കാരിക്കോട് ക്ഷേത്രം മുക്കുങ്കല്‍ പടി റോഡ് ഭാഗം വരെ)എന്നീ പ്രദേശങ്ങളെ ഏപ്രില്‍ 19 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി.