സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പുതുക്കിയതോടെ ബീവറേജെസില്‍ എത്തിയ പലര്‍ക്കും മദ്യം ലഭിച്ചില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പുതുക്കിയതോടെ ബീവറേജെസില്‍ എത്തിയ പലര്‍ക്കും മദ്യം ലഭിച്ചില്ല. കോവിഡ് നെഗറ്റീവായതിന്‍റെ സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ ഒന്നാം ഡോസ് വാക്സിന്‍ എടുത്തതിന്‍റെ സര്‍ട്ടിഫിക്കറ്റോ വേണമെന്നും മാനദണ്ഡങ്ങളില്‍ വന്ന മാറ്റം സംസ്ഥാനത്തെ ബീവറേജസുകളിലെ തിരക്കിന് ചെറിയൊരു ശമനത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച ശേഷം മാത്രം സെക്യൂരിറ്റി ജീവനക്കാര്‍ കടത്തിവിടുന്ന സ്ഥിതി വന്നതോടെയായിരുന്നു ഇത്.

ബീവറേജ് ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാണെന്ന് വിശദമാക്കുന്ന പോസ്റ്ററൊട്ടിച്ചതോടെ സര്‍ട്ടിഫിക്കറ്റുമായി വരുന്നവരെ ആശ്രയിച്ച്‌ കുപ്പി വാങ്ങുന്നവരുമുണ്ടായിരുന്നു. മറ്റ് സാധാരണ ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പൊതുവേ ബീവറേജസില്‍ ആളൊഴിഞ്ഞ ദിവസമായിരുന്നു ബുധനാഴ്ച. എന്നാല്‍ ഈ നിബന്ധന ബാറുകള്‍ക്ക് ഇല്ലാത്തതില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ പ്രതിഷേധിക്കുന്നുമുണ്ട്. രോഗവ്യാപനം തടയുന്നതിനായി നടത്തുന്ന മാനദണ്ഡം എല്ലായിടത്തും ഒരു പോലെ വന്നാലല്ലേ കോവിഡ് കുറയൂവെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട് ഇവര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...