ഇന്ത്യയിൽ കോവിഡ് കേസുകൾ വർധിക്കാൻ കാരണം പുതിയ ‘ആർക്‌ടറസ്’ വകഭേദം

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഇന്ത്യയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ അസാധാരണമായ വര്‍ദ്ധനവ് രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ്. എന്നാല്‍ പെട്ടന്നുണ്ടായ ഈ വര്‍ധനവിന് കാരണം പുതിയ കോവിഡ് വകഭേദമായ ആര്‍ക്ടറസ് ആണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഔപചാരികമായി XBB 1.16 എന്ന് വിളിക്കപ്പെടുന്ന ആര്‍ക്ടറസ്, ഒമിക്റോണിന്റെ ഒരു ഉപ വകഭേദമാണ്. ഇതാണ് കോവിഡ് അണുബാധകളുടെ പുതിയ തരംഗത്തിന് ഇടയാക്കുന്നതെന്നാണ് വിവരം.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഏപ്രില്‍ 12ന് ഇന്ത്യയില്‍ 7,830 കൊറോണ വൈറസ് കേസുകളാണ് ഒരൊറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 223 ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന എണ്ണമാണിത്. എന്നാല്‍ പരിഭ്രാന്തരാകരുതെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. നിലവില്‍ രാജ്യത്തുടനീളം 10 ലക്ഷത്തിലധികം ആശുപത്രി കിടക്കകള്‍ ലഭ്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം കുറവാണെന്നും അത് അങ്ങനെ തന്നെ തുടരാനാണ് സാധ്യത എന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും ഉദ്യോഗസ്ഥ വൃത്തങ്ങള്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

0
കോന്നി : കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം...

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...