പൊതുവിദ്യാലയങ്ങളെ ദേശീയ – അന്തര്‍ദേശീയ നിലവാരത്തില്‍ ഉയര്‍ത്തുക ലക്ഷ്യം : മന്ത്രി വി. ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  കേരളത്തിലെ പൊതുവിദ്യാലയങ്ങളെ ദേശീയ – അന്തര്‍ദേശീയ നിലവാരത്തില്‍ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. വടശേരിക്കര ഗവ. ന്യൂ യുപി സ്‌കൂള്‍ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ രംഗത്തെ കച്ചവടം പ്രോത്സാഹിപ്പിക്കില്ല. ഇതിനായി സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളുടെ നിലവാരം ഉയര്‍ത്തിക്കൊണ്ടു വരികയാണ്. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന് അങ്ങേയറ്റം പ്രാധാന്യമാണ് കേരള സര്‍ക്കാര്‍ നല്‍കുന്നത്. സര്‍ക്കാര്‍ എയ്ഡഡ് മേഖലകളിലായി 47 ലക്ഷം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്.

പത്തര ലക്ഷം വിദ്യാര്‍ഥികളാണ് കൂടുതലായി പൊതുവിദ്യാലയങ്ങളിലേക്ക് വന്നിട്ടുള്ളത്. ഇവരുടെ പഠനവും ക്ഷേമവും ആരോഗ്യവും സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ 3000 കോടി രൂപയാണ് പൊതു വിദ്യാലയങ്ങള്‍ക്കായി സര്‍ക്കാര്‍ മുടക്കിയിട്ടുള്ളത്. 45,000 ലാബുകളും 10 കോടി രൂപയുടെ ലൈബ്രറി പുസ്തകങ്ങളും അനുവദിച്ചു. കണ്ണൂര്‍ ജില്ലയില്‍ മാത്രമായി 15 സ്‌കൂളുകള്‍ ഈ മാസം ഉദ്ഘാടനം ചെയ്തു.

കേരളം പൊതുവിദ്യാഭ്യാസ രംഗത്ത് ഇന്ത്യയില്‍ ഒന്നാമതാണ്. എല്ലാ വിദ്യാര്‍ഥികളും ഒന്നാം ക്ലാസില്‍ ചേരുന്നതും കൊഴിഞ്ഞുപോക്ക് ഇല്ലാത്തതുമായ സംസ്ഥാനമാണ് കേരളം. ഇന്ത്യയിലെ ആദ്യമായി പാഠപുസ്തകം എങ്ങനെയായിരിക്കണം എന്ന് ചര്‍ച്ച ചെയ്യുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും അവസരം നല്‍കി. പല ഘട്ടങ്ങളായി 25 ലക്ഷം വിദ്യാര്‍ഥികളാണ് ഇതില്‍ പങ്കെടുത്തത്.

അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് നോളജ് വില്ലേജ് പദ്ധതി നടപ്പാക്കുകയാണ്. ഇതിന് വകുപ്പിന്റെ എല്ലാ പിന്തുണയും നല്‍കിക്കൊണ്ടിരിക്കുകയാണ്. രണ്ടു വര്‍ഷത്തിനുശേഷം വലിയ ഫലമായിരിക്കും മണ്ഡലത്തില്‍ ഉണ്ടാകുന്നത്. 171 വിദ്യാര്‍ഥികള്‍ പഠിക്കുന്ന വടശേരിക്കര ഗവ.യുപി സ്‌കൂളിന് എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിക്കുന്ന മുറയ്ക്ക് പുതിയ കെട്ടിടത്തിനായി വരുന്ന സാമ്പത്തിക വര്‍ഷം ഒരു കോടി രൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂളിന്റെ ശതാബ്ദി സ്മാരക കമാന സമര്‍പ്പണവും മന്ത്രി നിര്‍വഹിച്ചു.

കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് കേരളത്തിലെ വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെട്ടെന്നും ഒരുപാട് വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ ഉണ്ടായെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. റാന്നി മണ്ഡലത്തില്‍ മാത്രം 10 കോടി രൂപയാണ് കഴിഞ്ഞ ഒന്നേമുക്കാല്‍ വര്‍ഷത്തില്‍ വിദ്യാലയങ്ങള്‍ക്കായി ലഭിച്ചത്. പാഠപുസ്തകത്തിനായി ഓണവും ക്രിസ്മസ് വരെയും കാത്തിരിക്കേണ്ട സാഹചര്യം മാറി. അവധിക്കാലം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ കുട്ടികളുടെ കൈയില്‍ പാഠപുസ്തകങ്ങള്‍ എത്തി. അംഗനവാടി മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരെയുള്ള വൈജ്ഞാനിക മുന്നേറ്റങ്ങളുടെയും മികവ് വര്‍ധിപ്പിക്കുന്ന റാന്നി നോളജ് വില്ലേജ് എന്ന സ്വപ്ന പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായി ഏറ്റെടുത്തതിനുള്ള നന്ദിയും എംഎല്‍എ രേഖപ്പെടുത്തി.

റാന്നി മുന്‍ എംഎല്‍എ രാജു എബ്രഹാം, വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതമോഹന്‍, വൈസ് പ്രസിഡന്റ് ഒ.എന്‍. യശോധരന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. തോമസ് റ്റി മാത്യു, വടശേരിക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മേഴ്സി ജോണ്‍, സ്വപ്ന സൂസന്‍, പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ രേണുകഭായ്, എസ് സി ഇ ആര്‍ റ്റി റിസര്‍ച്ച് ഓഫീസര്‍ രാജേഷ് എസ് വള്ളിക്കോട്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് നിഷ തോമസ്, സ്റ്റാഫ് സെക്രട്ടറി കെ. ലത, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആര്‍. പ്രസാദ് സിപിഐ ജില്ലാ കമ്മിറ്റി അംഗം സന്തോഷ് കെ ചാണ്ടി, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് വാസുദേവന്‍ അമ്പാട്ട്, എന്‍എസ്എസ് കരയോഗം സെക്രട്ടറി എം.വി. ഗോപാലകൃഷ്ണന്‍ നായര്‍, ബംഗ്ലാംകടവ് റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ.പി. സുഭാഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചോർന്നൊലിച്ച് ബിക്കാനീർ എക്സ്പ്രസ്

0
മധ്യപ്രദേശ് : ബിക്കാനീർ എക്സ്പ്രസിന്റെ ഫസ്റ്റ് എസി കോച്ചിനുള്ളിൽ വെള്ളം ചോരുന്നതിന്റെ...

സഹോദരനൊപ്പം സൈക്കിളിൽ പോകവെ ഇരുപതടി താഴ്ചയിലേക്ക് വീണു ; പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം

0
കാക്കനാട് : സഹോദരനൊപ്പം സൈക്കിൾ സവാരി നടത്തുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ...

കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ എ.എ റഹീം എംപിയാണെന്ന പ്രചാരണത്തില്‍ കേസെടുത്ത് പോലീസ്

0
തിരുവനന്തപുരം: കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ എ.എ റഹീം എംപിയാണെന്ന പ്രചാരണത്തില്‍ കേസെടുത്ത്...

വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ കഴിഞ്ഞ സർക്കാർ അനുമതി നൽകിയിരുന്നില്ലെന്ന് കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം: നികുതിയിളവ് അനുവദിക്കുന്നതിലൂടെ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിറ്റഴിക്കാനാകുമെന്ന് ആശങ്ക...