എന്തുകൊണ്ട് സ്വപ്നയെ അറസ്റ്റ് ചെയ്യുന്നില്ല ? – ഇ.ഡിയോട് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ സ്വപ്ന സുരേഷിന്റെ അറസ്റ്റ് വൈകുന്നത് എന്തുകൊണ്ടെന്ന് ഹൈക്കോടതി. ശിവശങ്കറിന്റെ ജാമ്യം തള്ളി കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. ഇത് ഗുരുതര വിഷയമാണെന്നും ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ച് വ്യക്തമാക്കി. ലൈഫ്മിഷന്‍ കേസില്‍ പ്രധാന പങ്കുള്ള വ്യക്തിയാണ് സ്വപ്ന സുരേഷ് എന്നും സ്വപ്നയുടെ അറസ്റ്റു വൈകുന്നത് ആശങ്കാജനകമാണെന്നും ചൂണ്ടിക്കാട്ടി കോടതി ഇ.ഡിയെ വിമര്‍ശിച്ചു.

അതേസമയം, കേസില്‍ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ശിവശങ്കറിന് ജാമ്യം അനുവദിക്കരുതെന്ന ഇ.ഡി വാദം കോടതി അംഗീകരിക്കുകയായിരുന്നു. തെളിവ് നശിപ്പിക്കപ്പെടുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എം. ശിവശങ്കറിന്റ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയത്. കീഴ്ക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെ ശിവശങ്കര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് എ ബദറുദ്ദീനാണ് വിധി പറഞ്ഞത്. നിലവില്‍ കാക്കനാട് ജയിലിലാണ് ശിവശങ്കര്‍ കഴിയുന്നത്. ഫെബ്രുവരി 14 ന് രാത്രിയാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുത്തനത്താണിയില്‍ മൂന്നര കിലോ ആനക്കൊമ്പുമായി ഏഴംഗ സംഘം പിടിയില്‍

0
മലപ്പുറം: പുത്തനത്താണിയില്‍ വനംവകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മൂന്നര കിലോയോളം ആനക്കൊമ്പുമായി...

കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ...

തണ്ണിത്തോട്ടില്‍ കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍

0
തണ്ണിത്തോട് : പത്തനംതിട്ട - തണ്ണിത്തോട് റൂട്ടില്‍ ആരംഭിച്ച കെ.എസ്.ആര്‍.റ്റി.സി പ്രിയദര്‍ശിനി ബസ്...

സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും

0
മലപ്പുറം: സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും. ജോയിന്റ് സെക്രട്ടറി എംടി...