പുതിയ ഡിസയറിന്റെ ചിത്രങ്ങള്‍ എത്തിയതോടെയാണ് അടിമുടി മാറിയാണ് ഡിസയര്‍ എത്തുന്നതെന്ന് വാഹനപ്രേമികള്‍ തിരിച്ചറിയുന്നത്. മുന്‍ഭാഗം അല്‍പ്പം ബോക്‌സിയായാണ് തീര്‍ത്തിരിക്കുന്നത്. ബ്ലാക്ക് സ്‌മോഗ്ഡ് ഫിനീഷിങ്ങില്‍ എല്‍.ഡിയില്‍ തീര്‍ത്തിരിക്കുന്ന ഹെഡ്‌ലാമ്പ്, താരതമ്യേന വലിപ്പം കുറഞ്ഞ ഗ്രില്ല്, ഇതില്‍ നല്‍കിയിരിക്കുന്ന ക്രോമിയം സ്ട്രിപ്പ്, ഷാര്‍പ്പ് എഡ്ജുകള്‍ നല്‍കിയിട്ടുള്ള ബമ്പര്‍, പവര്‍ ലൈനുകള്‍ നല്‍കിയിട്ടുള്ള ബോണറ്റ് എന്നിങ്ങനെ നീളുന്ന മുന്‍വശത്തുള്ള പുതുമകള്‍. വശകാഴ്ചയില്‍ മാത്രമാണ് ഡിസയറിന്റെ മുന്‍ മോഡലുമായി ഏതാനും സാമ്യം തോന്നുന്നത്. എന്നാലും അലോയി വീല്‍, ഫ്‌ളാറ്റ് ഡോര്‍ എന്നിവ മാറ്റത്തിന്റെ തെളിവാണ്.
പിന്‍ഭാഗത്തും വലിയ മാറ്റങ്ങളാണ് നല്‍കിയിരിക്കുന്നത്. പൂര്‍ണമായും എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ടെയ്ല്‍ലാമ്പ് യൂണിറ്റാണ് ഡിസയറില്‍ നല്‍കിയിരിക്കുന്നത്. ലൈറ്റുകളുടെ ഡിസൈനിലുമുണ്ട് വലിയ മാറ്റം. രണ്ട് ലൈറ്റുകളെ ബന്ധിപ്പിച്ച് ഒരു ക്രോമിയം സ്ട്രിപ്പ് പിന്നിലുമുണ്ട്. ലളിതമായാണ് പിന്നിലെ ബമ്പറിന്റെ രൂപകല്‍പ്പന. ഒമ്പത് ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, പുതുമയുള്ള എ.സി. വെന്റ്, രൂപമാറ്റം വരുത്തിയിട്ടുള്ള എ.സി. വെന്റ് എന്നിങ്ങനെയാണ് ഇന്റീരിയറിലെ ഫീച്ചറുകള്‍. മെക്കാനിക്കലായി നിലവില്‍ വിപണിയില്‍ എത്തിയിട്ടുള്ള സ്വിഫിറ്റിന്റെ പിന്തുടര്‍ച്ചകാരനായിരിക്കും ഡിസയര്‍ എന്നാണ് വിലയിരുത്തലുകള്‍. പുതിയ ഇസഡ് സീരീസ് എന്‍ജിനായിരിക്കും ഡിസയറിലും നല്‍കുക. ഇസഡ് സീരീസ് 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് പുതിയ സ്വിഫ്റ്റില്‍ നല്‍കിയിട്ടുള്ളത്. ഈ എന്‍ജിന്‍ 80.4 ബി.എച്ച്.പി. പവറും 111.7 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലിനൊപ്പം എ.ജി.എസ്. ഓട്ടോമാറ്റിക്കുമാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഉയര്‍ന്ന ഇന്ധനക്ഷമതയായിരിക്കും ഈ വാഹനത്തിന്റെ ഹൈലൈറ്റ്.