കെ.എസ്.ഇ.ബിയ്ക്ക് പുതിയ ഡയറക്ടര്‍മാര്‍ ; വകുപ്പുകളിലും മാറ്റം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.എസ്.ഇ.ബി ഡയറക്ടര്‍മാരായി ചീഫ് എന്‍ജിനിയര്‍‍മാരായിരുന്ന ഡോ. എസ്.ആര്‍. ആനന്ദ്, സി. സുരേഷ് കുമാര്‍ എന്നിവെരെ നിയമിച്ചു. ട്രാന്‍സ്മിഷന്‍, സിസ്റ്റം ഓപ്പറേഷന്‍, പ്ലാനിംങ് ആൻഡ് സേഫ്റ്റി എന്നിവെയുടെ ചുമതല ഡോ. ആനന്ദിനും വിതരണം സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എന്നിവെയുടെ ചുമതല സുരേഷ് കുമാറിനുമാണ്. നിലവിലെ ഡയറക്ടര്‍‍മാരുടെ ചുമതലയിലും മാറ്റം വരുത്തിയിട്ടുണ്ട്.

1990ല്‍ ബോര്‍ഡ് സര്‍‍വ്വീസില്‍ പ്രവേശിച്ച ഡോ. എസ്.ആര്‍. ആനന്ദ് വിവിധ തസ്തികകളിലായി 32 വര്‍ഷത്തെ സേവനം പൂര്‍‍ത്തിയാക്കിയിട്ടുണ്ട്. ചീഫ് എന്‍ജിനിയര്‍ ആയി വിരമിച്ച ഇദ്ദേഹം നിരവധി വൈജ്ഞാനിക ലേഖനങ്ങള്‍‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം കുടമാളൂര്‍‍‍ സ്വദേശിയാണ്. ബി.എസ്.എന്‍‍.എല്‍ അസിസ്റ്റന്റ് ജനറല്‍‍ മാനേജര്‍ പി.പി. ദീപയാണ് ഭാര്യ.

ഐ.ടി.സി.ആര്‍‍ ആൻഡ് കാപ്സ് വിഭാഗം ചീഫ് എന്‍‍ജിനിയറായി വിരമിച്ച സി. സുരേഷ് കുമാര്‍ ബോര്‍‍ഡില്‍‍ വിവിധ തസ്തികകളില്‍ 32 വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉൽപ്പാദന പ്രസരണ വിതരണ മേഖലകളില്‍‍ സുരേഷ് കുമാറിന് പ്രവൃത്തി പരിചയമുണ്ട്. ഐ.ടി പ്രോജക്റ്റുകള്‍‍‍ നടപ്പാക്കുന്നതിലും ഗ്രാമനഗരങ്ങളിലെ വിതരണ അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളിലും നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. വര്‍ക്കല സ്വദേശിയാണ്. ഹയര്‍ സെക്കൻഡറി സ്കൂള്‍‍ അധ്യാപികയായ എസ്. സുജിതയാണ് ഭാര്യ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...