ആറന്മുള : പന്പാ നദീതട പഠനഗവേഷണസമിതി പ്രവർത്തനോദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു. ആറന്മുളയിലെ മൺശില്പങ്ങൾ സംരക്ഷിക്കാനും പുതിയ ഉത്‌ഖനനത്തിനും അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കേരള ചരിത്രത്തിന് പുതിയ ദിശാബോധം നൽകാൻ കണ്ടെത്തിയ മൺശില്പങ്ങൾക്ക് കഴിയും. ഇതുവരെ നാല് അടി താഴ്ചയിൽ മാത്രമാണ് ഉത്‌ഖനനം നടത്തിയത്. ഇനിയും പത്തടി താഴ്ചയിൽ എങ്കിലും ഖനനം നടത്തിയാൽ മാത്രമേ മണ്ണിനുള്ളിൽ മറഞ്ഞുകിടക്കുന്ന ശില്പങ്ങൾ അടക്കമുള്ള ചരിത്ര അവശേഷിപ്പുകൾ കണ്ടെത്താൻ കഴിയൂ.
അതിനുള്ള നടപടി യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി വീണാ ജോർജ് പറഞ്ഞു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും സമിതി ഉപദേശകസമിതി ചെയർപേഴ്സൺ വീണാ ജോർജിനും ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് പിതാംബരൻ പരുമലയെയും പുരസ്‌കാരം നൽകി ആദരിക്കുകയും ചെയ്തു.