പുതിയ ഫ്രിഡ്ജിന് തണുപ്പില്ല , പിട്ടാപ്പിള്ളിൽ ഏജൻസീസും എൽ.ജി ഇലക്ടോണിക്സും ചേര്‍ന്ന് 24,660 രൂപയും പലിശയും 20,000 രൂപ നഷ്ടപരിഹാരവും നൽകുവാൻ വിധി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : ഫ്രിഡ്ജിന് തണുപ്പില്ല എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പിട്ടാപ്പിള്ളിൽ ഏജൻസീസ്, എൽ ജി ഇലക്ടോണിക്സ് എന്നിവര്‍ക്കെതിരെ തൃശൂർ ഉപഭോക്തൃ കോടതി വിധി. മാള പള്ളിപ്പുറം സ്വദേശി തട്ടകത്ത് വീട്ടിൽ ഷാന്റി ജോസഫ് ഫയൽ ചെയ്ത ഹർജിയിലാണ് കൊടുങ്ങല്ലൂരുള്ള പിട്ടാപ്പിള്ളിൽ ഏജൻസീസ് ഉടമക്കെതിരെയും ന്യൂഡൽഹിയിലെ എൽ ജി ഇലക്ടോണിക്സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ്  ഡയറക്ടർക്കെതിരെയും വിധിയുണ്ടായത്. ഷാന്റി ജോസഫ് 26,660 രൂപ നൽകിയാണ് എൽ ജി കമ്പനിയുടെ ഫ്രിഡ്ജ് വാങ്ങിയത്. എന്നാല്‍ പുതിയ ഫ്രിഡ്ജിൽ ആവശ്യമായ തണുപ്പ് ലഭിച്ചില്ല. ഇതോടെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന മത്സ്യവും മാംസവും ഉൾപ്പെടെയുള്ളവ കേടായി നഷ്ടപ്പെടുകയായിരുന്നു. തുടര്‍ച്ചയായി പരാതിപ്പെട്ടിട്ടും യാതൊരു ഫലമുണ്ടായില്ല. ഫ്രിഡ്ജ് നല്‍കിയ പിട്ടാപ്പിള്ളിൽ ഏജൻസീസില്‍ നിന്നും തികഞ്ഞ അവഗണനയാണ് ഉപഭോക്താവ് നേരിട്ടത്. ഇതിനെ തുടർന്ന് തൃശൂർ ഉപഭോക്തൃ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.

കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി ഫ്രിഡ്ജിന്റെ തകരാറുകൾ റിപ്പോർട്ട് ചെയ്ത് കോടതിക്ക് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച കോടതി, എതിർകക്ഷികളുടെ പ്രവൃത്തി അനുചിത കച്ചവട ഇടപാടും സേവനത്തിലെ വീഴ്ചയുമാണെന്നും വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി, എൽ ജി ഇലക്ട്രോണിക്സ് കമ്പനിയോട് ഫ്രിഡ്ജിന്റെ വിലയായ 24,660 രൂപയും ഹർജി തീയതി മുതൽ 9% പലിശയും, പിട്ടാപ്പിളളിൽ ഉടമയോട് നഷ്ടപരിഹാരമായി 10,000 രൂപയും ഇരുവരും ചേർന്ന് കോടതി ചിലവിലേക്ക് 10,000 രൂപയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരനുവേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം ; എസ്‌ഐടി അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ

0
കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച...

മമതയ്ക്ക് വീണ്ടും പ്രഹരം? രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു

0
കൊൽക്കത്ത:പശ്ചിമ ബംഗാളിൽ സമീപദിവസങ്ങളിലുണ്ടായ നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കും ഭരണപ്രതിസന്ധിക്കും പിന്നാലെ കൊൽക്കത്ത...

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനായി കടുംപിടുത്തം ; സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാർ നടത്തിയ നിർണ്ണായക ചർച്ച പാളി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവി പങ്കിടുന്നതിനെ ചൊല്ലി ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ...

ട്രംപും നെതന്യാഹുവും തമ്മിൽ അസ്വാരസ്യമോ? യുഎസ്-ഇസ്രയേൽ ഭിന്നതകളെക്കുറിച്ച് തുറന്നുപറഞ്ഞ് ബെഞ്ചമിൻ നെതന്യാഹു

0
​തെൽ അവീവ്: ലെബനനിലെ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...