ന്യൂജെൻ റൊമാൻസ് ; സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ ചുംബനം, വീഡിയോ വൈറൽ , പിന്നാലെ വിമർശനം….!

For full experience, Download our mobile application:
Get it on Google Play

മുംബൈ: ബാന്ദ്രയിലെ തിരക്കേറിയ റോഡില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ റോഡ് നിയമങ്ങള്‍ ലംഘിച്ച യുവതിക്കും യുവാവിനുമെതിരെ നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഹെല്‍മെറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിച്ച യുവാവിനെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്ന് മുംബൈ ബാന്ദ്ര മേഖല എംവിഡി വ്യക്തമാക്കി. കഴിഞ്ഞദിവസമാണ് തിരക്കേറിയ മുംബൈ ബാന്ദ്ര റിക്ലമേഷന്‍ റോഡിലൂടെ സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് ധരിക്കാതെ രണ്ടുപേര്‍ സഞ്ചരിച്ചത്. യാത്രക്കിടെ ഇരുവരും പരസ്പരം ചുംബിക്കുന്ന വീഡിയോയും സോഷ്യല്‍മീഡിയകളിലുടെ പുറത്തുവന്നിരുന്നു.

വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയ ഇരുവരെയും അന്വേഷിക്കുകയും ചെയ്തു. അവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്. മുംബൈ പൊലീസിനെ ടാഗ് ചെയ്തുമാണ് ഇത്തരമൊരു സ്‌കൂട്ടര്‍ യാത്രക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയര്‍ന്നത്. എന്നാല്‍ പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ ചുംബിച്ചതിനെതിരെ ആരും പരാതി നല്‍കിയിട്ടില്ലെന്നും ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്ത യുവാവിനെതിരെ കേസെടുക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റഷ്യയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോൺ ആക്രമണം

0
കിയവ്: മോസ്കോയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോണാക്രമണം. ഞായറാഴ്ച യുക്രൈൻ റഷ്യയിലുടനീളം നടത്തിയ...

ഡി-റിസർവ്ഡ് കോച്ച് : കേരളത്തിൽ 24 തീവണ്ടികൾ മാത്രം പട്ടിക പുനഃപരിശോധിച്ച് റെയിൽവേ

0
പയ്യന്നൂർ : തീവണ്ടികളിലെ ഡി-റിസർവ്ഡ് (സംവരണ കോച്ച്) കോച്ചുകളുടെ പട്ടിക റെയിൽവേ...

റെയിൽവേ സ്റ്റേഷനിലെ വെള്ളത്തിൽ ഇ കോളിയുണ്ട് ; റിപ്പോർട്ടിൽ കേരളവും

0
ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം....

സൗദി – തുർക്കി – പാകിസ്ഥാൻ സംയുക്ത പ്രതിരോധ കരാർ ; ചരിത്രപരമായ ആദ്യ...

0
വാഷിംഗ്ടൺ: സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ തമ്മിൽ അടുത്തിടെ...