പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസ് ; രണ്ടു പ്രതികള്‍ കൂടി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: തൊടിയൂരില്‍ കുടംബ തര്‍ക്ക മധ്യസ്ഥ ചര്‍ച്ചയ്ക്കിടയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീം മണ്ണേലിനെ മര്‍ദ്ദിച്ച് കൊന്ന കേസില്‍ രണ്ടു പ്രതികള്‍ കൂടി അറസ്റ്റിൽ. ശാസ്താംകോട്ട സ്വദേശികളും സഹോദരങ്ങളുമായ ഫൈസലും മുസ്സമ്മലുമാണ് അറസ്റ്റിലായത്. പാലക്കാട് മണ്ണാര്‍ക്കാട് ഒളിത്താവളത്തില്‍ നിന്നാണ് ഇരുവരെയും പിടികൂടിയതെന്ന് പോലീസ് വ്യക്തമാക്കി. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം നാലായി. തേവലക്കര സ്വദേശി മുഹമ്മദ് ഷായെയും യൂസുഫിനെയും ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. പിടിയിലായവരെല്ലാം ബന്ധുക്കളാണ്.

പാലോലികുളങ്ങര ജമാഅത്ത് ഓഫീസില്‍ വച്ച് കുടുംബ തര്‍ക്കം പരിഹരിക്കുന്നതിന് മധ്യസ്ഥ ചര്‍ച്ച നടക്കുമ്പോള്‍ ഉണ്ടായ തര്‍ക്കത്തിലാണ് ജമാഅത്ത് സെക്രട്ടറിയും ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞയാളുമായ സലീമിനെ സംഘം ചേര്‍ന്ന് നെഞ്ചില്‍ ഇടിച്ചും ചവിട്ടി വീഴ്ത്തിയും മര്‍ദ്ദിച്ചത്. മഹല്ല് സെക്രട്ടറിയെ മര്‍ദിക്കുന്നത് തടയാനെത്തിയപ്പോഴായിരുന്നു ക്രൂര മര്‍ദ്ദനം. മഹല്‍ സെക്രട്ടറി ഷെമീറിനും മര്‍ദ്ദനമേറ്റെന്നാണ് എഫ്‌ഐആര്‍. അതേസമയം, ആസൂത്രണം നടത്തി എസ്ഡിപിഐ നടപ്പിലാക്കിയതാണ് കൊലപാതകമെന്ന് സിപിഎം ആരോപിച്ചു. സിപിഎം തൊടിയൂര്‍ വാര്‍ഡ് അംഗം കൂടിയായ സലീമിന്റെ കുടുംബാംഗങ്ങളെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ സന്ദര്‍ശിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരാഴ്ചയ്ക്കുള്ളിൽ ഇറാന്റെ പത്തു ടാങ്കർ കപ്പലുകൾ തകർത്തുവെന്ന് അമേരിക്ക

0
ദുബായ്: ഒരാഴ്ചയ്ക്കുള്ളിൽ ഇറാന്റെ പത്തു ടാങ്കർ കപ്പലുകൾ തകർത്തുവെന്ന് അമേരിക്ക....

വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ വൈദ്യുതി മുടക്കം പതിവാകുന്നു : ജനം പ്രതിസന്ധിയില്‍

0
കോന്നി : വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നത് ജനങ്ങളെ...

പഞ്ചായത്ത് പ്രസിഡണ്ടിന് ലഭിച്ച ഓണം ഉത്സവബത്ത ഉപയോഗിച്ച് റോഡിലെ കാട് വെട്ടിത്തെളിച്ചു : മാതൃകയായി...

0
റാന്നി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് സർക്കാർ അനുവദിച്ച ഓണം...

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ വിശേഷാൽ നാഗപൂജ നടന്നു

0
കോന്നി : കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ നാഗരാജന്റെയും...