മദീന : പുതിയ ഗവർണറായി ചുമതലയേൽക്കാൻ അമീർ സൽമാൻ ബിൻ സുൽത്താൻ മദീനയിലെത്തി. അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പുതിയ ഗവർണറെ സൽമാൻ രാജാവിന്റെ പ്രത്യേക ഉപദേഷ്ടാവായ അമീർ ഫൈസൽ ബിൻ സൽമാൻ സ്വീകരിച്ചു. മേഖല ഡെപ്യൂട്ടി ഗവർണർ സഊദ് ബിൻ ഖാലിദ് അൽ ഫൈസൽ സ്വീകരിച്ചു. സിവിലിയൻ, മിലിട്ടറി മേഖലയിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ശേഷം മേഖല ഗവർണർ മസ്ജിദുന്നബവി സന്ദർശിക്കുകയും റൗദയിൽ പ്രാർഥന നടത്തുകയും ചെയ്തു. മസ്ജിദുന്നബിയിലെത്തിയ ഗവർണറെ ഇരുഹറം മതകാര്യ തലവൻ ഡോ. അബ്ദുറഹ്മാൻ അൽസുദൈസ്, മസ്ജിദുന്നബവി മതകാര്യ അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ അഹമ്മദ് അൽഖുദൈരി, ഇമാമുമാരും പ്രവാചക പള്ളിയിലെ പ്രബോധകരും നിരവധി ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്കുമ്പോള് എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























