വെളിച്ചം കാണാതെ പുതിയകാവിൽചിറ പദ്ധതി

For full experience, Download our mobile application:
Get it on Google Play

അടൂർ : കോടികൾ പ്രഖ്യാപിച്ച് നവീകരണം നടത്തുമെന്ന് കൊട്ടിഘോഷിച്ച പദ്ധതിയാണ് പുതിയകാവിൽചിറ. 2017-ൽ 105 കോടി രൂപയുടെ പദ്ധതിയാണ് ചിറയിൽ നടത്താൻ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ലക്ഷ്യമിട്ടത്. പദ്ധതി നടപ്പാക്കാൻ അന്നത്തെ ധനകാര്യമന്ത്രിയും ടൂറിസം മന്ത്രിയും പച്ചക്കൊടി കാട്ടുകയും ചെയ്തിരുന്നു. ഇതിനായി രൂപരേഖയും തയ്യാറാക്കി. എന്നാൽ പദ്ധതിക്കായി തയ്യാറാക്കിയ രൂപരേഖയ്ക്ക് അനുസൃതമായ പ്രവര്‍ത്തനങ്ങള്‍ ഒന്നും ഇവിടെ നടന്നില്ല.

ചിറയുടെ സമീപസ്ഥലത്ത് കുട്ടികൾക്ക് കളിക്കാനായി പാർക്കും കളിക്കോപ്പുകളും 2015-ൽ ഒരുക്കിയിരുന്നു. വിശ്രമകേന്ദ്രവും ചുറ്റുമതിലും ഇതിനോടൊപ്പം നിർമിച്ച് ഉദ്ഘാടനവും നടത്തിയിരുന്നു. പിന്നീട് ചിറയുടെ സമഗ്ര വികസനം പൂർത്തിയാക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നുവെങ്കിലും ഒന്നും നിലവില്‍ വന്നില്ല. ഇപ്പോള്‍ ചിറയിൽ പായൽ കയറിയും നടപ്പാതകളില്‍ കാടുകയറിയും കിടക്കുകയാണ്. നടപ്പാതയിലൂടെയുള്ള സഞ്ചാരം നിലവിൽ സാധിക്കില്ല. ഇഴജന്തുക്കളുടെ വാസസ്ഥലമായി ഇവിടം മാറിയെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. കുട്ടികൾക്കായി സ്ഥാപിച്ച കളിക്കോപ്പുകൾ മുഴുവൻ തുരുമ്പെടുത്ത് നശിച്ചു. ഇരിപ്പിടങ്ങളുടെ അവസ്ഥയും ഇതു തന്നെയാണ്.

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനാണ് ചിറയുടെ മേൽനോട്ടച്ചുമതല. കിഫ്ബിയുടെ ടൂറിസം ഹബ് എന്ന പേരിൽ പദ്ധതി നടപ്പാക്കാൻ മുമ്പ് തീരുമാനിച്ചിരുന്നു. മൂന്ന് മൾട്ടിപ്ലസ് തിയേറ്റർ, മൂന്ന് വലിയ കെട്ടിടങ്ങൾ, ഓപ്പൺ എയർ തിയേറ്റർ, കൺവെൻഷൻ സെന്റർ, ലേസർ ഷോ നീന്തൽകുളങ്ങൾ, മ്യൂസിക്കൽ ഫൗണ്ടൻ, സൈക്കിൾപാത, നടപ്പാത, വെള്ളത്തിനുള്ളിൽ തണൽ അക്വേറിയം, കാൽ കൊണ്ട് ചവിട്ടിനീക്കാവുന്ന ബോട്ടുകൾ, തൂക്കുപാലം, മാലിന്യ സംസ്കരണ പ്ളാന്റ് അടക്കമുള്ള വികസന പദ്ധതികളാണ് പുതിയകാവിൽ ചിറയിൽ നടപ്പാക്കുന്നതിന് രൂപരേഖ തയ്യാറാക്കിയിരുന്നത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ ചെയ്തു

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ...

ആറന്മുളയിലെ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി

0
പത്തനംതിട്ട: ആറന്മുളയിലെ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി. ദ്വാരം വീണതോടെ വെള്ളം കയറിയാണ്...

ആദിവാസികൾക്കായി പരിസ്ഥിതി സൗഹൃദ വീടൊരുക്കി ഡോ.എം.എസ്.സുനിൽ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ച് നൽകുന്ന...

നീറ്റ് യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുക്കിയ മാറ്റങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍

0
ഡൽഹി: നീറ്റ് യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുക്കിയ മാറ്റങ്ങള്‍ സുപ്രീംകോടതിയെ...