നവകേരള സദസ് ; അടൂരിലെ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : നവകേരളസദസുമായി ബന്ധപ്പെട്ട്‌ അടൂര്‍ മണ്ഡലത്തിലെ ക്രമീകരണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന്‌ ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ എസ്‌.എന്‍.ഡി.പി ഹാളില്‍ നടന്ന നവകേരളസദസ്‌ മണ്ഡലതല സംഘാടകസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ വാര്‍ഡുതല യോഗങ്ങള്‍ 27 നും വീട്ടുമുറ്റയോഗങ്ങള്‍ 30 നകവും പൂര്‍ത്തീകരിക്കുമെന്ന്‌ അദേഹം പറഞ്ഞു. ഡിസംബര്‍ 10 മുതല്‍ 17 വരെ മണ്ഡലത്തിലെയും എല്ലാ പഞ്ചായത്തുകളിലെയും വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള എല്‍.ഇ.ഡി വാളുകളും 15, 16, 17 തീയതികളില്‍ വാഹനങ്ങള്‍ അലങ്കരിച്ചുകൊണ്ടുള്ള നവ കേരളസദസിന്റെ അനൗണ്‍സ്‌മെന്റുകളും നടത്താന്‍ യോഗത്തില്‍ തീരുമാനമായി. 13, 14 തീയതികളില്‍ എല്ലാ പഞ്ചായത്തുകളിലും, കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ 15ന്‌ വൈകിട്ട്‌ മൂന്നു മണിക്ക്‌ അടൂര്‍ ടൗണ്‍ മുതല്‍ ഗാന്ധി പ്രതിമ റോഡ്‌ വരെ വിളംബര ജാഥ നടത്തും. പരാതികള്‍ സ്വീകരിക്കുന്നതിനായി പ്രത്യേക കൗണ്ടറുകള്‍ ഏര്‍പ്പെടുത്തും. നവകേരളസദസുമായി ബന്ധപ്പെട്ട്‌ വിവിധ വകുപ്പുകള്‍ക്ക്‌ നല്‍കിയിട്ടുള്ള ചുമതലകള്‍ കൃത്യമായി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ഇത് കൊടിയ വഞ്ചന, മാപ്പില്ല’; സ്കൂളുകളിൽ ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ യുഡിഎഫ് ഗവൺമെന്റ്, പിഎം...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ‘പിഎം ശ്രീ’ പദ്ധതി നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ...

കിസാൻ മേളയും കാർഷിക സെമിനാറും കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ നടന്നു

0
പത്തനംതിട്ട : കാർഷിക വികസന കർഷകക്ഷേമ വകുപ്പും കേരള കാർഷിക സർവ്വകലാശാല...

ഖമേനിയുടെ വിടവാങ്ങൽ യാത്ര; അന്തിമോപചാരമർപ്പിക്കാൻ 20 ദശലക്ഷം ജനങ്ങൾ എത്തുമെന്ന് റിപ്പോർട്ട്

0
ടെഖ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾ...

ഷിഗെല്ല ഭീതിയിൽ കേരളം: ഒരു മരണവും 12 പുതിയ കേസുകളും; ‘പനിയുള്ള കുട്ടികളെ സ്കൂളിലേക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല (Shigella) രോഗബാധ അതീവ ഗുരുതര അവസ്ഥയിലേക്ക്...