നവകേരളസദസ് : പത്തനംതിട്ടയിലേക്കെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനസര്‍ക്കാരിന്റെ വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനകീയപ്രശ്നങ്ങള്‍ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തുന്ന നവകേരളസദസ് ജില്ലയിലേക്കെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ആലപ്പുഴയിലെ സദസ് അവസാനിച്ച് 16 ന് വൈകിട്ട് അഞ്ചോടെ പത്തനംതിട്ട ജില്ലയിലേക്ക് കാബിനെറ്റ് ബസ് കടന്നുവരും. മുഖ്യമന്ത്രിയടങ്ങുന്ന സംഘത്തിന് ജില്ലാതിര്‍ത്തിയില്‍ വന്‍ സ്വീകരണമാണ് നല്‍കുക. ആരോഗ്യ, വനിതാ-ശിശു വികസനമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സജീവമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും സദസ് അരങ്ങേറുന്ന വന്‍വേദികള്‍ തയ്യാറായി കഴിഞ്ഞു.

മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പോലീസിന്റെ സേനയെ വിന്യസിക്കും. പഴുതടച്ച ക്രമീകരണങ്ങളാണ് ജില്ലയിലെ പോലീസ് സംഘം ഒരുക്കുന്നത്. വേദിക്ക് അഭിമുഖമായി നിവേദനം സ്വീകരിക്കുന്നതിന് 20 ലേറെ കൗണ്ടറുകളാണ് സജ്ജീകരിക്കുക. ഈ കൗണ്ടറുകള്‍ സദസ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പ്രവര്‍ത്തനം ആരംഭിക്കും. ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, പൊതുവായവ എന്നിങ്ങനെ വെവ്വേറെ കൗണ്ടറുകള്‍ സജ്ജീകരിക്കും. ടോയ്‌ലെറ്റുകള്‍, കുടിവെള്ളം തുടങ്ങിയവ എല്ലാ വേദികളിലും ഉറപ്പ് വരുത്തും. വേദിക്ക് അരികിലായി അടിയന്തരസാഹചര്യത്തില്‍ പ്രവര്‍ത്തിക്കാന്‍ മെഡിക്കല്‍ ടീമിനേയും വിന്യസിക്കും. സദസ് അവസാനിച്ചാലുടന്‍ തന്നെ ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തില്‍ വേദികള്‍ വൃത്തിയാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...