പുതിയ മദ്യനയം : 21 ന് ബാര്‍ ഉടമകളുടെയടക്കം വിളിച്ച് സര്‍ക്കാര്‍ ചര്‍ച്ച നടത്തി ; സര്‍ക്കാര്‍ വാദം പൊളിക്കുന്ന രേഖകള്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പുതിയ മദ്യനയത്തെ കുറിച്ച് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന സർക്കാർ വാദം പച്ചക്കള്ളം. മദ്യനയത്തിലെ മാറ്റം അജണ്ടയാക്കി ടൂറിസം വകുപ്പ് 21 ന് വിളിച്ച യോഗത്തിൻറെ വിവരങ്ങൾ പുറത്ത് . യോഗത്തിൽ ബാറുടമകളും പങ്കെടുത്തു. ഡ്രൈ ഡേ മാറ്റുന്നതടക്കം ചർച്ചയായെന്ന് യോഗത്തിൽ പങ്കെടുത്ത ബാറുടമകളുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വി.സുനിൽകുമാർ പറഞ്ഞു. മദ്യനയവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടന്നില്ലെന്നാണ് നേരത്തെ സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷും ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞത്. മദ്യ നയംമാറ്റത്തിനുള്ള പ്രത്യുപകാരമായി കോഴ നൽകണമെന്ന ബാറുടമയുടെ ഓഡിയോ സന്ദേശം പുറത്തുവന്നതിനെ പിന്നാലെ മന്ത്രിമാർ നടത്തിയ പ്രതികരണത്തിലായിരുന്നു ഈ വാദം. എന്നാൽ ഇത് പൊളിക്കുന്ന രേഖയയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

മെയ് 21ന് ടൂറിസം ഡയറക്ടർ വിളിച്ച യോഗത്തിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. യോഗത്തിന്റെ ഏക അജണ്ട, മദ്യനയമാറ്റം മാത്രമായിരുന്നു. യോഗവിവരം അറിയിച്ച്, യോഗത്തിന്റെ ഓൺലൈൻ ലിങ്കും ചേർത്ത് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഇ-മെയിൽ അയച്ചിരുന്നു. ബാറുടമകൾ, ഹോം സ്റ്റേ ഉടമകൾ തുടങ്ങിയ ടൂറിംസം രംഗവുമായി ബന്ധപ്പെട്ടവരാണ് നയമാറ്റത്തിനുള്ള നിർദ്ദേശങ്ങൾ നൽകാനുള്ള യോഗത്തിൽ പങ്കെടുത്തത്. ഡ്രൈ ഡേ മാറ്റുന്നതടക്കമുള്ള വിഷയങ്ങളിലും ചർച്ച നടന്നുവെന്ന് ബാറുടമാ സംഘടനയുടെ സംസ്ഥാന അധ്യക്ഷൻ വി സുനിൽകുമാര്‍ പറഞ്ഞു. ഈ യോഗം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് ബാറുടമകളുടെ സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി കൊച്ചിയിൽ ചേർന്നത്. ഈ യോഗത്തിനിടയിലാണ് പണപ്പിരിവിനുള്ള അനിമോന്റെ ഓഡിയോ സന്ദേശം അംഗങ്ങൾക്ക് ലഭിക്കുന്നത്. ഡ്രൈ ഡേ മാറ്റുന്നതിന് പ്രത്യുപകാരമായി പണം നൽകണമെന്നും സംസ്ഥാന പ്രസിഡന്റ് സുനിൽകുമാറിന്റെ നിർദ്ദേശം അനുസരിച്ചാണ് ഇതറിയിക്കുന്നത് എന്നുമായിരുന്നു ഓഡിയോ സന്ദേശം. ഇത്രയൊക്കെ നടന്നതിന് ശേഷമാണ് ഒരു ചർച്ചയുമുണ്ടായിട്ടില്ലെന്ന് മന്ത്രിമാരും സിപിഎം സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദനും കള്ളം പറഞ്ഞത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാപ്പ കേസ് പ്രതി ആർ.സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഹൈക്കോടതി

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കൗൺസിലറും കാപ്പ കേസ് പ്രതിയുമായ ആർ. സുഗതന്...

പിഎസ്‍സി നിയമനതട്ടിപ്പ് ക്രൈം ബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കുമെന്ന് അറിയിച്ച് പിഎസ്‍സി

0
തിരുവനന്തപുരം: പിഎസ്‍സി നിയമനതട്ടിപ്പ് ക്രൈം ബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കുമെന്ന് പിഎസ്‍സി അറിയിച്ചു. ആവശ്യപ്പെടുന്ന...

കല്ലാച്ചി വിഷ്ണുമംഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
കോഴിക്കോട്: തിങ്കളാഴ്ച പുലർച്ചെ കല്ലാച്ചി വിഷ്ണുമംഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം...

അയോധ്യ തട്ടിപ്പ് പാർലമെന്റിൽ ഉന്നയിക്കും : കെസി വേണുഗോപാൽ

0
കണ്ണൂർ: ഇന്ന് ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ പ്രശ്നം അയോധ്യ...