തൃശൂർ: എല്ലാ വർഷത്തെയുംപോലെ ഇത്തവണയും ഗതികെട്ട് ശമ്പളക്കുടിശികയ്ക്കായി കൈനീട്ടി സ്കൂൾ പാചകത്തൊഴിലാളികൾ. ദുരിതകഥകൾ വിവരിച്ച് മുഖ്യമന്ത്രിക്കു നിവേദനം നൽകി. പതിവുപോലെ ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കു മുഖ്യമന്ത്രി നിർദേശവും നൽകി. മാർച്ച് മാസത്തെ ശമ്പളവും ഏപ്രിൽ, മേയ് മാസങ്ങളിലെ 2,000 രൂപ വീതമുള്ള അവധിക്കാലശമ്പളവുമാണ് ഏറ്റവും ഒടുവിലത്തെ കുടിശിക. സ്കൂൾ തുറക്കാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കേ വിദ്യാഭ്യാസവകുപ്പിലെ മറ്റു ജീവനക്കാരെല്ലാം കൃത്യമായി കിട്ടിയ തങ്ങളുടെ ശമ്പളത്തിൽനിന്നു സ്വന്തം കുട്ടികൾക്ക് യൂണിഫോമും പുസ്തകങ്ങളും ബാഗും കുടയുമെല്ലാം വാങ്ങിനൽകിയപ്പോൾ, വിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്കൂൾ പാചകത്തൊഴിലാളികൾ ശമ്പളക്കുടിശികയ്ക്കുവേണ്ടി ഭിക്ഷ യാചിക്കുകയാണ്. ശന്പളംകിട്ടാതെ കടംവാങ്ങി വീട്ടുകാര്യങ്ങൾ നടത്തേണ്ടിവരുന്നതിനാൽ കുടിശിക ലഭിക്കുന്പോൾ അതു വീട്ടാനേ ഇവർക്കു കഴിയുന്നുള്ളൂ.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.