നീറ്റ് പുനഃപരീക്ഷ ചോദ്യപേപ്പറുകൾ സുരക്ഷിതമായി എത്തിക്കാൻ പുതിയ നീക്കം ; പ്രതിരോധ സേനയുടെ സഹായം തേടി കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ഡൽഹി: നീറ്റ് പുനഃപരീക്ഷയിൽ ചോദ്യപേപ്പറുകൾ സുരക്ഷിതമായി എത്തിക്കാൻ പുതിയ നീക്കവുമായി കേന്ദ്രം. പ്രതിരോധ സേനയുടെ സഹായം തേടിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രാലയം. വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനങ്ങൾ ഉപയോഗിച്ച് ചോദ്യ പേപ്പറുകൾ സംസ്ഥാനങ്ങളിൽ എത്തിക്കാനാണ് നീക്കം. ജൂൺ 21നാണ് പുനഃ പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ജൂൺമാസത്തിലെ കാലാവസ്ഥ, സുരക്ഷ തുടങ്ങി വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് ഈ തീരുമാനമെന്നാണ് വിവരം. നേരത്തെ ചോദ്യപേപ്പർ വിതരണം ചെയ്തിരുന്നത് തപാൽ വകുപ്പായിരുന്നു. ഇപ്പോൾ ഇതിനായി വായുസേനയുടെ സഹായം കൂടി തേടും. ഇത് ചോദ്യപേപ്പറിനെ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്തെത്തിക്കും. പരീക്ഷ സുതാര്യമായും സുഗമമായും നടത്തുന്നതിന് സർക്കാർ പൂർണസജ്ജമാണ് കേന്ദ്രം വ്യക്തമാക്കിയിരുന്നു.

ഇതിനിടെ നീറ്റ്-യുജിസി പേപ്പർ ചോർച്ച കേസിലെ നിർണായക ഹർജികൾ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും. നാഷണൽ ടെസ്റ്റിംഗ് ഏജൻസി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ (എഫ്‌ഐ‌എം‌എ), യുണൈറ്റഡ് ഡോക്‌ടേഴ്‌സ് ഫ്രണ്ട് (യുഡിഎഫ്) എന്നിവ സമർപ്പിച്ച ഹർജികളാണ് കോടതി പരിഗണിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....