പുതിയ എൻസിസി ആസ്ഥാന ശിലാസ്ഥാപനം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ എൻസിസി പ്രവർത്തനങ്ങൾക്കായി ആധുനിക അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ പുതിയ ആസ്ഥാനമന്ദിരം ഒരുങ്ങുന്നു. മന്ദിരത്തിന്റെ ശിലാസ്ഥാപനകർമ്മം ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരം കോട്ടൺഹില്ലിൽ മന്ത്രി ആർ ബിന്ദു നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു ചടങ്ങിൽ അധ്യക്ഷനായിരിക്കും. സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതത്തിൽ നിന്നും 7.36 കോടി രൂപ വിനിയോഗിച്ചാണ് പുതിയ ആസ്ഥാനമന്ദിരം പണിയുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പൈതൃകമന്ദിരത്തിന്റെ മാതൃകയിൽ പൊതുമരാമത്ത് വകുപ്പാണ് മന്ദിരം രൂപകല്പന ചെയ്യുന്നത്. 1962 മുതൽ കോട്ടൺഹിൽ ബംഗ്ലാവിൽ പ്രവർത്തിച്ചു വരുന്ന നിലവിലെ ആസ്ഥാന മന്ദിരം എൻസിസി മ്യൂസിയമായും കേഡറ്റുകളുടെ മോട്ടിവേഷൻ ഹാളായും കോൺഫ്രൻസ് ഹാളായും ഉപയോഗിച്ചുകൊണ്ട് പുരാവസ്തു പ്രാധാന്യം നിലനിർത്തി സംരക്ഷിക്കുമെന്ന് മന്ത്രി ബിന്ദു പറഞ്ഞു.

കേഡറ്റുകൾ രൂപകല്പന ചെയ്ത എയ്റോ മോഡലുകളും ഷിപ്പ് മോഡലുകളും എൻസിസിയുടെ മറ്റു പരിശീലന സാമഗ്രികളും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും കണ്ട് മനസ്സിലാക്കാൻ സൗകര്യമൊരുക്കും. കോട്ടൺ ഹിൽ ബംഗ്ലാവിന്റെ ചരിത്രം അറിയാനും ഇതുവഴി അവസരമൊരുങ്ങുമെന്നും മന്ത്രി അറിയിച്ചു. ഈ സർക്കാരിന്റെ കാലത്ത് എൻസി സി നടപ്പിലാക്കിയ വിവിധ പദ്ധതികളെക്കുറിച്ചുള്ള ലഘുലേഖയും ശിലാസ്ഥാപന ചടങ്ങിൽ പ്രകാശനം ചെയ്യും. പരിപാടിയിൽ ഡോ. ശശി തരൂർ എം പി, മേയർ ആര്യ രാജേന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...