ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പ്രോത്സാഹനവുമായി സൊമാറ്റോ

For full experience, Download our mobile application:
Get it on Google Play

ലക്ട്രിക്ക് ഇരുചക്രവാഹനങ്ങൾക്ക് പ്രോത്സാഹനവുമായി ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 50000 ഇലക്ട്രിക്ക് ഇരുചക്രവാഹനങ്ങളാണ് നിരത്തിലിറങ്ങുക. ഇത് സംബന്ധിച്ച് സൊമാറ്റോയുമായി പാർട്ട്ണർഷിപ്പിൽ ഏർപ്പെട്ടതായി സൺ മൊബിലിറ്റി തിങ്കളാഴ്ച അറിയിച്ചു. പാർട്ട്ണർ ഷിപ്പിൽ ഏർപ്പെട്ടതിന് പിന്നാലെ ഡൽഹിയിൽ ആരംഭിക്കുന്ന പ്രാരംഭ ഫ്ലീറ്റ് വിന്യാസത്തോടൊപ്പം കമ്പനി ബാറ്ററി സ്വാപ്പ് സൊല്യൂഷനുകൾ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

സൊമാറ്റോയിലെ ഡെലിവറി പാർട്ട്ണേഴ്സിന് ഇതുവഴി പ്രയോജനം ലഭിക്കും. അവരുടെ e-2Ws (ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങൾക്ക്) സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ ബാറ്ററി സ്വാപ്പിംഗ് സൊല്യൂഷനുകളിൽ നിന്ന് ഗുണമുണ്ടാകുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണ് സൺ മൊബിലിറ്റിയുടെയും സൊമാറ്റോയും ഈ ബന്ധമെന്ന് സൺ മൊബിലിറ്റി സിഇഒ അനന്ത് ബഡ്ജത്യ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

50,000 ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ സൊമാറ്റോയുടെ ഫ്‌ളീറ്റിൽ വിന്യസിക്കും. ഇതുവഴി കാർബണിന്റെ അളവ് പ്രതിമാസം 5,000 മെട്രിക് ടൺ കുറയ്ക്കുകയും അന്തരീക്ഷ മലിനികരണം കുറയ്ക്കാനാവുകയും ചെയ്യും ” അദ്ദേഹം കൂട്ടിച്ചേർത്തു. 2030-ഓടെ 100 ശതമാനം ഇലക്ട്രിക്ക് വാഹനങ്ങൾ അവതരിപ്പിക്കുന്നത് സംബന്ധിച്ച പദ്ധതിയിൽ ഇരു കമ്പനികളും ഒന്നിച്ച് പ്രവർത്തിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...