പത്തനംതിട്ടയില്‍ പുതിയ നഴ്‌സിംഗ് കോളേജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയില്‍ പുതിയ നഴ്‌സിംഗ് കോളേജ് ആരംഭിക്കുന്ന സ്ഥലം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ഉന്നതതല സംഘം സന്ദര്‍ശിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സംഘവുമായി ചര്‍ച്ച നടത്തി. ഈ വര്‍ഷം തന്നെ 60 സീറ്റുകളില്‍ അഡ്മിഷന്‍ നടത്താനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. മതിയായ സൗകര്യങ്ങളൊരുക്കി ജീവനക്കാരെ വിന്യസിച്ചായിരിക്കും നഴ്‌സിംഗ് കോളേജ് യാഥാര്‍ത്ഥ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 6 പുതിയ നഴ്‌സിംഗ് കോളേജുകള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, വയനാട്, കാസര്‍ഗോഡ്, പാലക്കാട് എന്നിവിടങ്ങളിലാണ് നഴ്‌സിംഗ് കോളേജുകള്‍ ആരംഭിക്കുന്നത്.

കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ 25 പുതിയ നഴ്‌സിംഗ് കോളേജുകള്‍ക്കായി 20 കോടി രൂപ അനുവദിച്ചിരുന്നു. അതിന്‍റെ ഭാഗമായാണ് നടപടി. ഈ സര്‍ക്കാരിന്‍റെ കാലത്ത് പാരിപ്പള്ളി, മഞ്ചേരി മെഡിക്കല്‍ കോളേജുകളില്‍ നഴ്‌സിംഗ് കോളേജുകള്‍ ആരംഭിച്ചിരുന്നു. തിരുവനന്തപുരം, ആലപ്പുഴ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളില്‍ പുതിയ പിജി കോഴ്‌സുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം സര്‍ക്കാര്‍ മേഖലയില്‍ 212 നഴ്‌സിംഗ് സീറ്റുകളാണ് വര്‍ധിപ്പിച്ചത്. ഈ വര്‍ഷവും പരമാവധി സീറ്റ് വര്‍ധിപ്പിക്കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ തലത്തിലും സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള സിമെറ്റിന് കീഴിലും കൂടുതല്‍ നഴ്‌സിംഗ് കോളേജുകള്‍ പുതുതായി ആരംഭിക്കാന്‍ അംഗീകാരം നല്‍കി. ഇതോടൊപ്പം നിലവിലെ നഴ്‌സിംഗ് സ്‌കൂളുകളിലും കോളേജുകളിലും സൗകര്യമൊരുക്കി സീറ്റ് വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നു. ഇതിലൂടെ നിരവധി പേര്‍ക്കാണ് അവസരം ലഭിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മധ്യപ്രദേശിൽ ഇനി ലിവ്-ഇൻ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യണം ; നിയമവിരുദ്ധ ബന്ധങ്ങൾക്ക് 5 വർഷം...

0
ഭോപ്പാൽ:വിവാഹിതരായവർ ലിവ് ഇൻ ബന്ധങ്ങളിൽ ഏർപ്പെട്ടാൽ അഞ്ച് വർഷം തടവ് ശിക്ഷയുമായി...

ജോർദാൻ ആക്രമണത്തിന് തിരിച്ചടിയുമായി അമേരിക്ക; ഇറാനിലെ മിസൈൽ-റഡാർ സംവിധാനങ്ങൾ തകർത്തതായി അവകാശവാദം

0
ടെഹ്റാൻ: ജോർദാനിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന്...

പോക്സോ കേസിൽ ജാമ്യത്തിലറങ്ങിയ പ്രതി വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ

0
കണ്ണൂർ: പോക്സോ കേസിൽ ജാമ്യത്തിലറങ്ങിയ പ്രതി വീണ്ടും പോക്സോ കേസിൽ അറസ്റ്റിലായി....

ആദ്യം ലക്ഷ്യമിട്ടത് കൈകാലുകൾ തല്ലിയൊടിക്കാൻ ; കേതൻ വധക്കേസിൽ നിർണ്ണായക മൊഴി

0
മുംബൈ: യുവവ്യവസായി കേതൻ അഗർവാളിനെ പ്രതിശ്രുതവധു സിയയും ആൺസുഹൃത്ത് ചേതനും ചേർന്ന്...