കുവൈറ്റ് സിറ്റി: ഒ.ഐ.സി.സി കുവൈറ്റ് പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ പുതിയ ഭാരവാഹികളായി എബി അത്തിക്കയം – പ്രസിഡന്റ്, റിജോ കോശി – ജനറൽ സെക്രട്ടറി, സിനു ജോണ്‍ ട്രഷറർ എന്നിവരെ കുവൈറ്റ് ഒഐസിസിയുടെ ചുമതലയുള്ള കെപിസിസി ജനൽ സെക്രട്ടറി അഡ്വ. ബി.എ. അബ്ദുൾ മുത്തലീഫ് പ്രഖ്യാപിച്ചു. ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങരയുടെയും സഹ ഭാരവാഹികളുടെയും സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
പുതിയ മെമ്പർഷിപ്പിന്റ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്. വൈസ് പ്രസിഡന്റ്മാരായി ചാള്‍സ് പി ജോര്‍ജ്ജ്, വര്‍ഗീസ് മാത്യു, സെക്രട്ടറിമാരായി മാത്യു ഫിലിപ്പ്(റിനു), അനില്‍കുമാര്‍, ജേക്കബ് ചെറിയാന്‍, ബിജു മാത്യു, ഷിജോ തോമസ് (സ്പോർട്സ്), അനൂപ് പി രാജന്‍ (വെൽഫെയർ) എന്നിവരും നാഷണൽ കമ്മിറ്റി പ്രതിനിധികളായി എബി വാരിക്കാട്, വറുഗീസ് ജോസഫ് മാരാമണ്‍, റെജി കോരുത്, ഉമ്മന്‍ മാത്യൂസ് എന്നിവരെയും തെരഞ്ഞെടുത്തു. ഇവരോടൊപ്പം14 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളും ഉൾപ്പെടുന്ന ജില്ലാ കമ്മിറ്റിയാണ് നിലവിൽ വന്നത്